തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി

തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവരുന്നതാണ് ഇവ. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 15,641 കിലോഗ്രാം മത്സ്യമാണ് ഇന്ന് പിടികൂടി നശിപ്പിച്ചത്. സംസ്ഥാനത്താകെ 216 കേന്ദ്രങ്ങളിലാണ് ഇന്ന് മാത്രം പരിശോധന നടത്തിയത്. 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, ചെയ്തു. ലോക് […]

കേരളം സജ്ജം: 1,25,000 ബെഡ്ഡുകൾ തയ്യാറായെന്ന് മുഖ്യമന്ത്രി

കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ചു. 4 ദിവസത്തിനുള്ളിലാണ് കാസർകോട് മെഡിക്കൽ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. സംസ്ഥാനം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1,25,000 ബെഡ്ഡുകൾ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. 38 കോവിഡ് ആശുപത്രികൾ പ്രവർത്തനം തുടങ്ങി. കോവിഡ് പരിശോധനയ്ക്ക് ത്രിതല സംവിധാനം കൊണ്ടുവരും. 517 കൊറോണ കെയർ സെൻററുകൾ പ്രവർത്തനമാരംഭിക്കും. റാപ്പിഡ് ടെസ്റ്റ് മാനദണ്ഡങ്ങളും തീരുമാനിക്കും. റേഷൻ കടകളിൽ സാധനങ്ങളുടെ […]

ഇന്ന് സംസ്ഥാനത്ത് 13 പേർക്ക് കൂടി കോവിഡ് ബാധ

കേരളത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് ജില്ലയിൽ 9 പേർക്കും മലപ്പുറം ജില്ലയിൽ 2 പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 7 പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്നു പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 3 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്. കേരളത്തില്‍ 327 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. […]

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തിലെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. 06 -04 -2020 മുതല്‍ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 06-04 -2020 മുതല്‍ […]

സപ്ലൈകോ വഴി സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഉടന്‍

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഉടന്‍ തുടങ്ങുമെന്ന് സപ്ലൈകോ. അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്ക് വിഷുവിന് മുമ്പ് കിറ്റ് വിതരണം ചെയ്യും. 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഏപ്രില്‍ മാസത്തിനകം കിറ്റ് വിതരണം ചെയ്യും. കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്വാറന്റീനിലുള്ളവര്‍ക്ക് നേരത്തെ സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തിരുന്നു. […]

ലക്ഷണമില്ലാത്തവരിലും കൊവിഡ്; പഠിക്കാൻ പ്രത്യേക സംഘം

ലക്ഷണമില്ലാത്തവരിലും കൊറോണ വൈറസ് ബാധ വരുന്നതിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനം പ്രത്യേക സംഘത്തെ നിയോഗിക്കും. രോഗ ലക്ഷണമില്ലാതിരുന്ന പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പത്തനംതിട്ടയിലാണ് രോഗ ലക്ഷണം ഒന്നും ഇല്ലാതിരുന്ന പെൺകുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതിനാൽ ജില്ലയിലെ അരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘത്തെയായിരിക്കും ഇതിന് വേണ്ടി നിയോഗിക്കുക. മാർച്ച് 15 ന് ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടിക്കാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ നാട്ടിലേക്കുള്ള […]

കനിക കപൂര്‍ ആശുപത്രി വിട്ടു; ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശം

രണ്ടാം തവണയും കോവിഡ് 19 ടെസ്റ്റ് നെഗറ്റീവ് ആയതോടെ ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. അഞ്ച് തവണ കോവിഡ് പോസിറ്റീവായ താരത്തിന്റെ ആറാമത്തെയും ഏഴാമത്തെയും ടെസ്റ്റുകളാണ് നെഗറ്റീവായത്. മാര്‍ച്ച് 20നാണ് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസില്‍ കനികയെ പ്രവേശിപ്പിച്ചത്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് കനിക്ക് കൊറോണ ബാധിച്ചത്. മൂന്ന് എഫ്‌ഐആറുകളാണ് കനികക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. സമ്പര്‍ക്ക വിലക്ക് പാലിക്കാത്തതിനാല്‍ 188, […]

അമേരിക്കൻ മൃഗശാലയിലെ കടുവക്ക് കൊവിഡ് 19 ബാധ

അമേരിക്കയിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അസുഖബാധിതനായ കെയർ ടേക്കറിൽ നിന്നാവാം കടുവക്ക് വൈറസ് ബാധ ഏറ്റതെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഞായറാഴ്ചയാണ് കടുവക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാദിയ എന്ന് പേരുള്ള നാലു വയസ്സുകാരിയായ മലയൻ കടുവക്കാണ് അസുഖം പിടിപെട്ടത്. നാദിയക്കൊപ്പം സഹോദരി അസുലും രണ്ട് അമൂർ കടുവകളും മൂന്ന് ആഫ്രിക്കൻ കടുവകളും കടുത്ത ചുമയെത്തുടർന്ന് വലയുകയായിരുന്നു. തുടർന്ന് ഇവരിൽ നിന്ന് സാമ്പിളെടുത്ത് […]

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ദക്ഷിണാഫ്രിക്കൻ പൗരൻ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു

ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കക്കാരൻ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. മൗലാന യൂസുഫ് ടൂട്‌ലാ ആണ് മരിച്ചത്. 80 വയസായിരുന്നു. യൂസുഫ് മരിച്ചത് കൊവിഡ് ബാധയെ തുടർന്നാണെന്നുള്ള വിവരം അറിയിച്ചത് കുടുംബാംഗങ്ങളാണ്. മുസ്ലിം പുരോഹിതനായിരുന്നു മൗലാനാ യൂസുഫ് ടൂട്‌ലാ. 14 ദിവസം യൂസുഫ് ഐസൊലേഷനിൽ ആയിരുന്നു. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സമയത്ത് ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നതായാണ് വിവരം. പിന്നീടാണ് കൊവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് റിസൾട്ട് […]

കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കാസര്‍കോട് എത്തി. 27പേരടങ്ങുന്ന വിദഗ്ധസംഘമാണ് കാസര്‍കോട് എത്തിയത്. ജില്ലയില്‍ ഏഴ് വയസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 139 ആയി സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആണ്‍കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് […]