“നമ്മള്‍ എത്രമാത്രം കേരളീയരാണോ അത്രമാത്രമോ അതിലേറെയോ കേരളീയരാണ് നമ്മുടെ പ്രവാസികളും” മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രവാസികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ് പ്രഹസനമാണെന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നും പ്രതികരണം രാഷ്ട്രീയ സ്വഭാവം വെളിവാക്കുന്നതാണെന്നും ഈ ദുരന്തമുഖത്തെങ്കിലും സങ്കുചിതമായ രാഷ്ട്രീയ നിലപാട് മാറ്റിവയ്ക്കണമായിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തവരില്‍ ആരാണ് കേരളത്തിന് സംസാരിക്കാന്‍ കഴിയാത്തവരെന്ന് മുല്ലപ്പള്ളി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെല്ലാം അതാത് രാജ്യങ്ങളില്‍ […]

എംപി ഫണ്ട് നിർത്തലാക്കിയത് വികസനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി

എംപി ഫണ്ട് നിർത്തലാക്കിയത് പുനപരിശോധിക്കണമെന്നും നടപടി ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശമ്പളം കുറയ്ക്കുന്ന നടപടി സ്വാഗതാർഹമാണെങ്കിലും എംപി ഫണ്ട് ഒഴിവാക്കിയത് വികസനത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഫണ്ട് അപര്യാപ്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനുള്ള കേന്ദ്രസഹായം വിവേചനപരമാണെന്നും കേരളത്തിന് കിട്ടിയ ഫണ്ട് അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാം. 1745 ട്രക്കുകൾ അതിർത്തി കടന്ന് […]

ഇന്ന് സംസ്ഥാനത്ത് 9 പേർക്ക് കൂടി കോവിഡ് ബാധ

കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് ജില്ലയിൽ 4 പേർക്കും കണ്ണൂർ ജില്ലയിൽ 3 പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 4 പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്നു പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 2 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്. ഇന്ന് 12 പേർ രോഗ മുക്തരായി. കേരളത്തില്‍ […]

‘ഫേസ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാം’; പൂജപ്പുര ജയിലില്‍ നിന്ന് ഇന്ദ്രൻസിന്റെ വീഡിയോ

തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടി നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ടൈലറിംഗ് യൂണിറ്റില്‍ വച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഇന്ദ്രന്‍സ്: ”നമുക്ക് ആവശ്യമുള്ള മാസ്‌ക് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളു. കുറച്ച് തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്നുകൊണ്ട് ആവശ്യമുള്ള മാസ്‌ക് ഉണ്ടാക്കാവുന്നതേയുള്ളൂ. അതിനാവശ്യമായ മെറ്റീരിയലുകള്‍ വച്ച് അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ കാണിക്കാം.” തയ്യല്‍ മെഷീനില്‍ മാസ്‌ക് തയ്യാറാക്കേണ്ടതെങ്ങനെയെന്ന് വീഡിയോയിലൂടെ ഇന്ദ്രന്‍സ് […]

വയനാട്ടിൽ കുരങ്ങു പനി ബാധിച്ച യുവാവിന് ചികിത്സ വൈകിയതായി പരാതി

വയനാട്ടിൽ കുരങ്ങു പനി ബാധിച്ച യുവാവിന് ചികിത്സ വൈകിയതായി പരാതി. മാനന്തവാടി സ്വദേശിയായ 29 കാരന്‍ വിനോദാസിനാണ് ചികിത്സ വൈകിയത്. ഇതിന് തുടര്‍ന്ന് യുവാവിന്റെ സഹോദരി ആരോഗ്യമന്ത്രിക്ക് പരാതി നൽകി. യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കോവിഡ് പരിശോധനാ ഫലത്തിന് കാത്തു നിന്നതിനാൽ രോഗ നിർണയം വൈകി എന്ന് സഹോദരി ദര്‍ശന പരാതിയില്‍ പറയുന്നു. ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട ഷൈലജ ടീച്ചർ അറിയുന്നതിന്, എന്റെ പേര് […]

കൊവിഡ്: ‘ശ്രീനിവാസന്റെ ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്’ : ഡോ. ജിനേഷ്

കൊറോണയുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കൽ കോളെജിലെ ഡോക്ടർമാരുടേതെന്ന് ചൂണ്ടിക്കാട്ടി നടൻ ശ്രീനിവാസൻ നടത്തിയത് വ്യാജപ്രചരണമാണെന്ന് സോഷ്യൽമീഡിയയിൽ സജീവവും ഡോക്ടർമാരുടെ കൂട്ടായ്മയാ ഇൻഫോ ക്ലിനിക്കിന്റെ സ്ഥാപക അം​ഗങ്ങളിൽ ഒരാളുമായ ഡോ. ജിനേഷ് പി.എസ്. ശ്രീനിവാസൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് സാമൂഹ്യദ്രോഹമാണെന്നും മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി അല്ലേ നിങ്ങളെന്നും ജിനേഷ് ചോ​ദിക്കുന്നു. മാധ്യമം ദിനപത്രത്തിൽ ശ്രീനിവാസൻ എഴുതിയ ലേഖനത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് ജിനേഷിന്റെ മറുപടി. വിറ്റാമിൻ സി […]

‘വി​റ്റാ​മി​ൻ സി കൊറോണയ്ക്ക് പ്രതിവിധി, ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ആ​ൽ​ക്ക​ലൈ​ൻ ആ​ക്കി മാ​റ്റും’; പരിയാരത്തെ ഡോക്ടര്‍മാർ പറഞ്ഞെന്ന് ശ്രീനിവാസന്‍

വിറ്റാമിൻ സി കോവിഡിന് പ്രതിവിധിയാണെന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിലെ ഡോക്ടർമാർ പറഞ്ഞതായി നടൻ ശ്രീനിവാസൻ.  വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ആ​ൽ​ക്ക​ലൈ​ൻ ആ​ക്കി മാ​റ്റും. അ​പ്പോ​ൾ ഒ​രു വൈ​റ​സി​നും നി​ല​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ക്ഷേ, അ​മേ​രി​ക്ക​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​ദ്യം​ത​ന്നെ  ഈ ​വാ​ദ​ത്തെ എ​തി​ർ​ത്തു. മ​രു​ന്നു​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​തി​ലാ​ണ്​ അ​വ​ർ​ക്ക്​​ താ​ൽ​പ​ര്യമെന്നും മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ശ്രീനിവാസൻ പറയുന്നു. ശ്രീനിവാസന്റെ ലേഖനത്തിൽ നിന്ന് : ഈ ​ഘ​ട്ട​ത്തി​ൽ വേ​റി​ട്ട ചി​ല ചി​ന്ത​ക​ൾ​കൂ​ടി […]

കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്​നം പരിഹരിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരള അതിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട്​ അടച്ചതുമായി ബന്ധപ്പെട്ട്​ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കര്‍ണാടകയിലേക്ക്​ കടത്തി വിടാന്‍ തീരുമാനമായതായും അതിനുള്ള പ്രോ​ട്ടോകോള്‍ നിശ്ചയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കേരള, കര്‍ണാടക ചീഫ്​ സെക്രട്ടറിമാരുടെ​ സംയുക്ത യോഗത്തിലാണ്​ തര്‍ക്ക​ പരിഹാരമുണ്ടായതെന്ന്​ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രത്തി​​െന്‍റ വിശദീകരണത്തെ തുടര്‍ന്ന്​ […]

കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും മൂന്നാഴ്ചകൂടി; വിദഗ്ധസമിതി നിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്താനാണ് സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശ. ലോക്ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നത് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ച്‌ മാത്രമേ ഇളവ് നല്‍കാവൂ. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേള ഉണ്ടാകണമെന്നും വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ ഉള്ളതായാണ് സൂചന. ഇതോടെ സംസ്ഥാനത്ത് നേരിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത. ജില്ലകളില്‍ നിയന്ത്രണം എന്തിനൊക്കെയാകാം, എന്തിനൊക്കെ പാടില്ല […]

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; അമേരിക്കയിലേയ്ക്ക് മരുന്ന് കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക് കയറ്റി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നല്‍കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മരുന്നിന്റെ കുറവ് പരിഹരിക്കാന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീഷണി […]