വയനാട്ടില്‍ സ്മൃതി ഇറാനി സഹായമെത്തിച്ചെന്ന വാര്‍ത്ത വ്യാജ പ്രചരണമെന്ന് മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ പട്ടിണിയിലായ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചെന്ന വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി ഇടപെട്ടു ഭക്ഷണം എത്തിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അന്വേഷിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍പെട്ട മലപ്പുറം ജില്ലയിലെ കരുവാരകുണ്ടില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പത്രങ്ങളില്‍ വന്നതെന്ന് കണ്ടെത്തി. അവിടെ അന്വേഷണം നടത്തിയപ്പോള്‍ കരുവാരകുണ്ട് ഇരങ്ങാട്ടേരി എന്ന സ്ഥലത്ത് […]

വേനൽമഴയിൽ ഉണ്ടായ കൃഷിനാശം പരിശോധിക്കുമെന്നും കർഷകർക്ക് സഹായം എത്തിക്കുമെന്നും മുഖ്യമന്ത്രി

വേനൽമഴയിൽ ഉണ്ടായ കൃഷിനാശം പരിശോധിക്കും. കർഷകർക്ക് സഹായം എത്തിക്കും. കൊയ്ത്തിന് തടസ്സമുണ്ടാകരുത് എന്ന് കലക്ടർമാർക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കാസർകോട് ആശുപത്രിയിൽ 273 തസ്തികകൾ. 20,000 പരിശോധനകൾ നാളെ ലഭിക്കും. ഐസിഎംആർ വഴിയാണ് കിറ്റ് ലഭിക്കുന്നത്. 212 മലയാളികൾ ആണ് നിസാമുദ്ദീൻ പോയിരുന്നത്. അതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,73,000 കിടക്കകൾ കണ്ടെത്തി. ഇതിൽ 1,15,000 കിടക്കകൾ ഇപ്പോൾ […]

ഇന്ന് കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് ബാധ

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 4 ആലപ്പുഴ ജില്ലയിൽ 2 പേർക്കും പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 4 പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്നു പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 2 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്. ഇന്ന് 13 പേർ രോഗ മുക്തരായി. ഇന്ന് […]

ചൈനീസ് സര്‍ക്കാരില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നു: സംവിധായകന്‍ സിദ്ദീഖ്

കോഴിക്കോട്: ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകന്‍ സിദ്ദീഖ്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചൈന വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അതേസമയം ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളത്തില്‍ വേണ്ട മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ ആദ്യം […]

ഫ്രാൻസിൽ മരണം 10000 കടന്നു, അമേരിക്കയിൽ 24 മണിക്കൂറിൽ 2000 മരണം; ആകെ മരണങ്ങൾ 82,000 കവിഞ്ഞു

ന്യൂയോര്‍ക്ക് : കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തത്. യുഎസില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1,970 ജീവനുകള്‍ യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവര്‍ന്നു. […]

കോവിഡ് 19 : വയനാട്ടിൽ 2 പേർ രോഗ വിമുക്തരായി

വയനാട്ടിൽ കോവിഡ് രോഗം സ്ഥിരീകരിച്ച രണ്ട് പേർ രോഗ വിമുക്തരായി. കമ്പളക്കാട് മുക്കിൽ വളപ്പിൽ അബ്ദുൽ റസാഖ് തൊണ്ടർനാട് , കുഞ്ഞോം കോക്കോട്ടിൽ വീട്ടിൽ ആലിക്കുട്ടി എന്നിവരാണ് രോഗവിമുക്തരാവയർ. മാനന്തവാടി കോവിഡ് കേന്ദ്രത്തിൽ നിന്ന് ഇന്ന് ഇവരെ വിട്ടയക്കും. ഒരാൾ ചികിത്സയിൽ തുടരുന്നു.

76 ദിവസത്തിന് ശേഷം വുഹാനിലെ ലോക്ക് ഡൗൺ നീക്കി

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ ലോക്ക് ഡൗൺചൈന അവസാനിപ്പിച്ചു. 76 ദിവസം നീണ്ട ലോക്ക് ഡൗൺ അവസാനിപ്പിച്ചതോടെ പ്രദേശത്തുള്ളവര്‍ക്ക് പുറത്തേക്ക് പോകാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. വുഹാനില്‍ നിന്നാണ് ലോകമാകെ കോവിഡ് രോഗം പടര്‍ന്നുപിടിച്ചത്. ജനുവരി 23 മുതല്‍ അടച്ചിട്ടിരുന്ന വുഹാന്‍ നഗരത്തിന്റെ അതിര്‍ത്തികള്‍ ഇതോടെ ചൈന തുറന്നു. അതേസമയം നഗരത്തില്‍ ചില നിയന്ത്രണങ്ങള്‍ തുടരാനും ചൈന തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് 1.1 കോടി ജനങ്ങളാണ് വുഹാനില്‍ കോവിഡ് […]

പട്ടിണികിടന്ന് മടുത്ത് ബംഗാളിൽ ഗ്രാമവാസികൾ റോഡുപരോധിച്ചു

ലോക്ക്ഡൗണിനെത്തുടർന്ന് റേഷൻ കിട്ടാതെ പട്ടിണിയിലായ ഒരുകൂട്ടമാളുകൾ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ റോഡ് ഉപരോധിക്കുകയാണ്. റേഷൻ തന്നാൽ മാത്രമേ ഉപരോധം പിൻവലിക്കൂ എന്ന് പറഞ്ഞത് ഇനിയും പട്ടിണി കിടക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നപ്പോഴാണ്. ബീഹാറിൽ ഒരു കുട്ടി പട്ടിണി കിടന്ന് മരിച്ചിരിക്കുന്നു. ഉത്തർപ്രദേശിൽ കുട്ടികൾ പുല്ലു തിന്നുന്ന വാർത്തകൾ വന്നിരിക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾ പട്ടിണിയായതോടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കാൻ നിർബന്ധിതരാവുന്നു. ചിലരൊക്കെ പാതിവഴിയിൽ മരിച്ചുവീഴുന്നു. നാട്ടിലെത്തുന്നവരെ രാസജലപീരങ്കികളുപയോഗിച്ച് പോലീസും […]

കൊവിഡ് 19: ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകർ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകർ. ഗായികമാരായ കെഎസ് ചിത്ര, സുജാത മോഹൻ, ശ്വേത മോഹൻ, ഗായകരായ അഫ്സൽ, വിധു പ്രതാപ് തുടങ്ങി 23 ഗായകർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ഗാനം പുറത്തിറക്കിയത്. 1972ൽ പുറത്തിറങ്ങിയ ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന ചിത്രത്തിലെ പി ഭാസ്കരൻ എഴുതി പുകഴേന്തിയുടെ സംഗീതത്തിൽ എസ് ജാനകി പാടിയ ‘ലോകം മുഴുവന്‍ സുഖം […]

കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

അമേരിക്കയിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. പോൾ ജോൺ നാലിയത്ത് എന്ന 21 കാരനാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 12 ആയി. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ സാബുവിന്റെയും ജെസിയുടേയും മകനാണ് പോൾ. ടെക്‌സാസിലെ ഡലാസിൽ പ്രീ-മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ടെക്‌സസിൽ വച്ചുതന്നെയാണ് സംസ്‌കാരം. നേരത്തെ അമേരിക്കയിൽ നിന്ന് രണ്ട് മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി, തൃശൂർ സ്വദേശികളാണ് […]