വളം, വിത്ത്, കീടനാശിനി കടകൾ രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കാം. ബുക്ക് ഷോപ്പുകൾ ഒന്നോ രണ്ടോ ദിവസം തുറക്കാം. കടകളിൽ എത്തുന്നവർ ശാരീരിക അകലം പാലിക്കണം. ലോക് ഡൗൺ ലംഘനം ഉണ്ടാകരുത്. ലോക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി തന്നെ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിശോധനാ സംവിധാനങ്ങൾ വർദ്ധിപ്പിക്കും. 4 ദിവസം കൊണ്ട് നാല് പുതിയ ലാബുകൾ പ്രവർത്തനമാരംഭിച്ചു. ഓരോ ജില്ലയിലും ഓരോ ലാബ് വീതം. […]
കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ് ബാധ
ഇന്ന് സംസ്ഥാനത്ത് 12പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 4 പേർക്കും കാസർകോട് ജില്ലയിൽ 4 പേർക്കും മലപ്പുറം ജില്ലയിൽ 2 പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 11 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. ഒരാൾ വിദേശത്തു നിന്ന് വന്നതാണ്. ഇന്ന് 13 പേർ രോഗ മുക്തരായി. ഇന്ന് 153 പേരെ ആശുപത്രിയിൽ […]
എറണാകുളത്ത് ചികിത്സയിലിരുന്ന ആറ് പേർ കൂടി ആശുപത്രി വിട്ടു
കൊച്ചി : കോവിഡ് സ്ഥിരീകരിച്ച് എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന 6 പേരെ കൂടി രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇതിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയും ഉണ്ട് . ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കൽ കോളേജില്‍ നിന്നും ഡിസ്ചാർജ് ചെയ്തതിൽ 2 പേർ കണ്ണൂർ സ്വദേശികളും , 3 പേർ എറണാകുളം സ്വദേശികളുമാണ്. മാർച്ച് 20 ന് രോഗം […]
കോവിഡ് പരത്തുന്നുവെന്നാരോപിച്ച് തബ്ലീഗ് പ്രവർത്തകനെ ഡൽഹിയിൽ ആൾക്കൂട്ടം തല്ലിക്കൊന്നു
കോവിഡ് 19 രോഗബാധ പരത്താൻ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ഡൽഹിയിലെ ബവാനയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐയെ ഉദ്ധരിച്ച് ദി ക്വിന്റ്, ബിസിനസ് ഇന്‍സൈഡര്‍, ഹഫ് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 22-കാരനായ അലി മധ്യപ്രദേശിലെ ഭോപാലിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് പോയിരുന്നുവെന്നും 45 ദിവസത്തിനുശേഷം പച്ചക്കറി ട്രക്കിലാണ് തിരിച്ചെത്തിയതെന്നും പൊലീസ് പറയുന്നു. ആസാദ്പൂർ പച്ചക്കറി മാർക്കറ്റിൽ വെച്ച് ഇയാൾ […]
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട റിയാസ് ഖാന് മർദനം
ചെന്നൈ: കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ: കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് […]
ധാരാവിയിൽ വീണ്ടും കൊവിഡ് മരണം; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 17 മരണം
ധാരാവിയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധാരാവിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. രോഗവ്യാപനം തടയാൻ ഉത്തർപ്രദേശിലെ 15 ജില്ലകൾ ഇന്നലെ അർദ്ധരാത്രി മുതൽ പൂർണമായും അടച്ചിട്ടു. ഏപ്രിൽ 13 വരെ […]
കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമത്
കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമത്. ആദ്യ സ്ഥാനത്തുണ്ടായിരുന്ന ഹരിയാനയെ കേരളം മറികടന്നു. കേരളത്തിൽ ആകെ രോഗികളിൽ 24 ശതമാനം പേർക്ക് രോഗം ഭേദമാകുന്നു.രണ്ടാമതുള്ള ഹരിയാനയുടേത് 19 ശതമാനമാണ്.ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ അതിജീവന നിരക്ക് മൂന്നിരട്ടിയാണ്. ഇരുനൂറ്റി മുപ്പതിലേറെ രോഗികളുള്ള മധ്യപ്രദേശിൽ അതിജീവന നിരക്ക് പൂജ്യമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണ് കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമതെത്തിയത്. തൊട്ടടുത്തുണ്ടായിരുന്ന ഹരിയാനയെ […]
‘കരുതലില്‍ കേരളം ലോകത്തുതന്നെ ഒന്നാമത്’; മകന് കൊവിഡ് ഭേദമായതില്‍ നന്ദിയറിയിച്ച് എം പത്മകുമാര്‍
കൊവിഡ് 19 ബാധിതനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മകന് രോഗവിമുക്തനായതില്‍ സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി സംവിധായകന് എം പത്മകുമാര്‍. മകന് ആകാശും അവന്റെ സഹപ്രവര്ത്തകന് എല്‍ദോ മാത്യുവും ആശുപത്രി വിട്ട കാര്യം സംവിധായകന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ജില്ലാ കളക്ടര്‍ എസ് സുഹാസിനും ഒരുപാട് സ്നേഹമെന്നും പത്മകുമാര്‍ കുറിച്ചു. പാരീസില്‍ വെച്ചാണ് ഇരുവര്‍ക്കും രോഗബാധയുണ്ടായത്. ജനങ്ങളോടുള്ള […]