തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര് നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര് കണ്ണൂരിലും 3 പേര് കാസര്‍ഗോഡും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ […]
ലോക്ക്ഡൗണ്‍ കാലത്തെ എന്റെ അനുഭവങ്ങള്‍; വിഡിയോഗ്രഫി മത്സരവുമായി കോഴിക്കോട് കളക്ടര്‍
ലോക്ക്ഡൗണ്‍ കാലത്തെ ക്രിയാത്മകമാക്കാന്‍ വിഡിയോഗ്രഫി മത്സരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. ലോക്ക്ഡൗണ്‍ കാലത്തെ അനുഭവങ്ങള്‍ ഒരു ലഘു വിഡിയോയായി (പരമാവധി ദൈര്‍ഘ്യം 45 സെക്കന്‍ഡ്) പങ്കുവയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജില്‍ (https://www.facebook.com/CollectorKKD/) ദിവസേന പ്രസിദ്ധീകരിക്കുന്ന ആക്ടിവിറ്റിയില്‍ പങ്കെടുത്ത് അതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്ത് പേരും വയസും അടക്കം കൃത്യ സമയത്തിനു തന്നെ പോസ്റ്റ് ചെയ്യുക. വിദഗ്ധരടങ്ങുന്ന പാനല്‍ തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വീട്ടിലെത്തുന്നതായിരിക്കും. ഇന്നത്തെ ആക്ടിവിറ്റി […]
അരി വിതരണത്തിൽ ക്രമക്കേട്; മൂന്നാറിൽ റേഷൻ കടയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി
കൊവിഡ് ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണത്തില്‍ ക്രമക്കേട് വരുത്തിയ റേഷൻ കടയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. മൂന്നാറിലെ 114-ാംനമ്പര്‍ റേഷന്‍ കടയുടെ ലൈസൻസാണ് റദ്ദാക്കിയത്. സ്റ്റോക്കില്ലെന്ന പേരില്‍ സര്‍ക്കാര്‍ അനുവദിച്ച അളവില്‍ കടയുടമ അരി നല്കാന് തയ്യാറാകുന്നില്ലെന്നായിരുന്നു പ്രധാനമായി ഉയര്‍ന്ന പരാതി. നിരവധി പേർ റേഷൻ കട ഉടമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തി. പരാതികള്‍ ശരിവയ്ക്കും വിധം കടയില്‍ നിന്ന് നാനൂറ് കിലോയിലധികം അരി ഉദ്യോഗസ്ഥര്‍ അധികമായി കണ്ടെത്തി. ഇത് […]
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐയുടെ കൊയ്ത്തുത്സവം; 10 പേർ അറസ്റ്റിൽ
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ച സംഭവത്തിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പോരുവഴിയിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. വാർത്ത വിവാദമായതിന് പിന്നാലെയാണ് പൊലീസ് പത്ത് പേരെ അറസ്റ്റ് ചെയ്തത്. കൂടാതെ എഴുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കുടുംബശ്രീ മുഖേന വിത്തിറത്തിയ പാടത്ത് കൊയ്ത്തിന് ഡിവൈഎഫ്ഐ സഹായിക്കുകയായിരുന്നു. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളാണ് നെൽകൃഷിയിറക്കിയത്. […]
ധാരാവിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 22
മുംബൈ ധാരാവിയിലെ ചേരിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 22 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ ധാരാവിയിൽ മരിച്ചത്. പതിനഞ്ച് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ […]
സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി കണ്ണൻ ഗോപിനാഥ്
സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഐഎഎസ് ഉദ്യോഗത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജിവച്ച് എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണന് ഗോപിനാഥന് ട്വിറ്ററിൽ പ്രതികരിച്ചു. സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്തു ലഭിച്ചിരുന്നുവെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തന്റെ എല്ലാ സേവനവും ലഭ്യമാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് […]