ലോക് ഡൗൺ 30 വരെ; നിയന്ത്രണം പടിപടിയായി നീക്കും : മുഖ്യമന്ത്രി

സംസ്ഥാനം ലോക് ഡൗണിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചു പോകാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണം പടിപടിയായി മാത്രമേ നീക്കാൻ കഴിയൂ. ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണം ഏപ്രിൽ 30 വരെ. നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള അധികാരം സംസ്ഥാനത്തിന് നൽകണം. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണം. ഇവർക്കായ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈഎസ്ഐ/പിഎഫ് പരിധി ഉയർത്തണമെന്നും പ്രവാസികൾക്കായി പ്രത്യേക വിമാനം […]

കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ് ബാധ

ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 7 പേർക്കും കാസർകോട് ജില്ലയിൽ 2 പേർക്കും കോഴിക്കോട് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 7പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 3 പേർ വിദേശത്തു നിന്ന് വന്നതാണ്. ഇന്ന് 19 പേർ രോഗ മുക്തരായി. ഇന്ന് 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തില്‍ 373 പേര്‍ക്കാണ് […]

പ്രതിപക്ഷ നേതാവിന്റെ സോഷ്യൽ മീഡിയ മാനിയയും ഫോൺ വിളികളും

കോവിഡ് കാലത്ത് ബോറടി മാറ്റാൻ കുറച്ചു കോമഡി ആവാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തോന്നിക്കാണും … അപ്പോഴാണ് അദ്ദേഹം ഫോണെടുത്ത് ദുബായിലേക്ക് കറക്കിക്കുത്തി ഒരു വിളി വിളിച്ചത്. താനും ഏന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി നിർമിച്ചതാണ് എന്നു തോന്നിപോവുന്ന രീതിയിലുള്ള ഒരു വീഡിയോ. പ്രവാസികളുടെ ഇത്രയും ഗൗരവമേറിയ പ്രശ്നം ഈ രീതിയിൽ ആണോ കൈകാര്യം ചെയേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ ചോദിക്കുന്നത്. ഇത്തരത്തിൽ ഒരു […]

രാജ്യത്ത് രണ്ടാഴ്ച്ച കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണ

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളം ആവശ്യപ്പെട്ടത് ഒറ്റയടിക്ക് […]

മധ്യപ്രദേശിൽ റിലയൻസ് പ്ലാന്റിൽ നിന്നും വിഷ മാലിന്യം പുറത്തേക്കൊഴുകി: രണ്ട് ​ഗ്രാമീണർ മരിച്ചു; നാല് പേരെ കാണാതായി

ഭോപ്പാല്‍: മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ റിലയൻസ് കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് രണ്ട് ​ഗ്രാമവാസികൾ മരിച്ചു. നാലു പേരെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള പവര്‍ പ്ലാന്റിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കൃത്രിമ തടാകം തകര്‍ന്ന് പുറത്തേക്കൊഴുകിയത്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 680 കി.മീ അകലെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പത്തോളം കല്‍ക്കരി പവര്‍ പ്ലാന്റുകളുള്ള സ്ഥലമാണ് സിന്‍ഗ്രൗലി. പ്രദേശത്ത് താമസിക്കുന്നവര്‍ അവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളിലും […]

ലോക്ക് ഡൗൺ ലംഘനം: പിറന്നാൾ ആഘോഷിച്ച് കര്‍ണാടക ബിജെപി എംഎല്‍എ; പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടകയിലെ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം. തുമകുരു ജില്ലയിലെ തുറുവേകര എംഎല്‍എയായ എം ജയറാമിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നൂറോളമാളുകള്‍ പങ്കെടുത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച നടന്ന ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. എംഎല്‍എ ഗ്ലൗസ് ധരിച്ച് കേക്ക് മുറിക്കുന്നതും, സമീപത്ത് നില്‍ക്കുന്ന കുട്ടികള്‍ക്കടക്കം ഇത് കൈമാറുകയും ചെയ്തു. എംഎല്‍എയുടെ സമീപം ആളുകള്‍ തിങ്ങി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. രാജ്യത്താകെ 200ല്‍ അധികം ആളുകള്‍ മരിക്കുകയും […]

“സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാണ്; പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാ ദിവസവും കുളിച്ച് കുപ്പായമിട്ട് വരികയാണ് ” : കെ സുരേന്ദ്രൻ

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രന്‍. നമ്മുടെ ആരോഗ്യസംവിധാനങ്ങളെ നന്നായി ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാണ്. നമ്മുടെ പരിമിതിയില്‍ നിന്നുകൊണ്ട് നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിയുന്നുണ്ട്. പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാ ദിവസവും കുളിച്ച് കുപ്പായമിട്ട് വരികയാണെന്നും ബിജെപി പ്രസിഡന്റ്. ഗവണ്‍മെന്റിന്റെ ക്രിയാത്മക പരിപാടികളുമായി സഹകരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ […]

ലോക്ക് ഡൗണില്‍ നിന്ന് മത്സ്യമേഖലയെയും ഒഴിവാക്കി; രാജ്യവ്യാപകമായി മീന്‍പിടുത്തത്തിനും വില്‍പ്പനയ്ക്കും അനുമതി

ന്യൂഡല്‍ഹി: മീന്‍പിടുത്തത്തിനും വില്‍പ്പനയ്ക്കും രാജ്യവ്യാപകമായി അനുമതി നല്‍കി ആഭ്യന്തരമന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിന്ന് മത്സ്യമേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. കടലിലെ മീന്‍പിടുത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആണ് ഇളവ് നല്‍കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത […]

ഇടപഴകിയത് ഇരുന്നൂറിലേറെ പേരുമായിട്ട് ; കോവിഡ് 19 ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് ഇങ്ങനെ

കൊറോണയെ തുടർന്ന് മരണമടഞ്ഞ മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് ഇടപഴകിയത് ഇരുന്നൂറിലേറെ പേരുമായിട്ടെന്ന് വിവരം. കേന്ദ്ര ഭരണപ്രദേശമായ മാഹി സ്വദേശിയായ ഇദ്ദേഹം കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് ജില്ല കലക്ടർ നേരത്തെ അറിയിച്ചിരുന്നു. മതചടങ്ങുകൾക്കായി പളളിയിൽ പോകൽ, വിവാഹ നിശ്ചയ ചടങ്ങ് എന്നിങ്ങനെ വലിയ രീതിയിൽ ആളുകൾ പങ്കെടുത്ത നിരവധി പരിപാടികളിൽ മെഹ്റൂഫ് പങ്കെടുത്തതായിട്ടാണ് വിവരം. ഇദ്ദേഹത്തിന് ആരിൽ […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മാഹി സ്വദേശി

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി പി മെഹ്‌റുഫ്(71) മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നാല് ദിവസമായി ചികിത്സയിലായിരുന്നു. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് ഇത്. മാര്‍ച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. തുടര്‍ന്ന് തലശ്ശേരിയിലുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. രൂക്ഷമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ […]