കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി രോഗമുക്തനായി ആശുപത്രി വിട്ട വാര്‍ത്ത സ്ഥിരീകരിച്ചത്. രോഗമുക്തനായെങ്കിലും ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. ഒരാഴ്ചയായി ബോറിസ് ജോണ്സണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്നുദിവസം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്സണ് നന്ദി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് […]
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പം
ദുബായിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു
ദുബായിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പ്രദീപ് സാഗർ (41) ആണ് മരിച്ചത്. ദുബായിൽ ടാക്സി ഡ്രൈവർ ആയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന പ്രദീപിന് രണ്ടാഴ്ച മുമ്പാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. ആ സമയത്ത് ആശുപത്രിയില്‍ പോകാന്‍ സാധിച്ചില്ല. ചില ഗുളികകള്‍ കഴിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കൊവിഡ് സംശയത്താല്‍ ടെസ്റ്റിന് വിധേയമായെങ്കില്‍ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. രണ്ടാമത് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. […]
കോവിഡ് 19 : ഇന്ന് രോഗം 2 പേര്‍ക്ക്; 36 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 194 പേര്
തിരുവനന്തപുരം: ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. കോവിഡ് 19 ബാധിച്ച 36 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി […]
മുംബൈ താജ് ഹോട്ടലിലെ ജീവനക്കാർക്ക് കൊവിഡ്
സൗത്ത് മുംബൈയിലെ താജ്മഹൽ ഹോട്ടൽ പാലേഴ്സ് ടവറിലെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരണം. ഈ മാസം എട്ടിന് നാല് ജീവനക്കാരെ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ശേഷം പതിനൊന്നിന് രണ്ട് ജീവനക്കാരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരടങ്ങുന്ന സംഘം താജിൽ താമസിച്ചിരുന്നു. ഇവരിൽ നിന്നാകാം ജീവനക്കാർക്ക് രോഗം പിടിപെട്ടതെന്നാണ് വിവരം. സൗത്ത് മുംബൈയിൽ പ്രവർത്തിക്കുന്ന താജ് ഹോട്ടലിൽ ഇപ്പോൾ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല. കൂടാതെ ചുരുക്കം […]
ലോക്ക് ഡൗൺ ലംഘിച്ച് പിറന്നാൾ ആഘോഷം; ബിജെപി എംഎൽഎയ്ക്കെതിരെ നടപടി; കാരണം കാണിക്കൽ നോട്ടീസ് നൽകണം
ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ നടപടി. കർണാടകയിൽ നിന്നുള്ള ബിജെപി എംഎൽഎ എം ജയറാമിനെതിരെയാണ് നടപടി. ഇയാൾക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തുരുവേക്കര മണ്ഡലത്തിലെ എംഎൽഎയാണ് എം ജയറാം. കഴിഞ്ഞ ദിവസമാണ് ലോക്ക് ഡൗൺ ലംഘിച്ച് ജയറാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. കുട്ടികൾ ഉൾപ്പെടെ നൂറോളം പേരാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. മധുരം […]
യുഎസിൽ രോഗം ബാധിച്ചവർ 5,10,000; മരണസംഖ്യ 20,000 കടന്നു
വാഷിങ്ടൺ: ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ച അമേരിക്ക മരണത്തിലും മുന്നിൽ. 24 മണിക്കൂറിൽ രണ്ടായിരത്തിലേറെപ്പേർ മരിച്ചു. മരണസംഖ്യ 20,011 ആയി. രോഗം ബാധിച്ചവർ 5,10,000 കടന്നു. ഇതുവരെ ഇറ്റലിയിൽ 19,468 പേരാണ് മരിച്ചത്. ശനിയാഴ്ച 619 മരണം. 1,48,577 പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായി മരണം ഉയർന്ന സ്പെയിനിൽ 18 ദിവസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ശനിയാഴ്ച. 510 പേർ മരിച്ചു. ആകെ മരണം 16,353. രോഗം ബാധിച്ചത് […]
ലോക്ക് ഡൗണിൽ ചെറിയ ഇളവുകൾ ; അനാവശ്യമായി പുറത്തിറങ്ങാൻ കർശന നടപടി
19 ദിവസം നീണ്ട സമ്പൂര്‍ണ അടച്ചു പൂട്ടലിന് ശേഷം സംസ്ഥാനത്ത് ഇന്ന് ചെറിയ ഇളവുകള്‍ അനുവദിച്ചു. വര്‍ക്ക് ഷോപ്പുകളും, മൊബൈല്‍ കടകളും എ സി, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകളും തുറക്കും. റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. എന്നാല്‍ അനാവശ്യമായ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. ഇളവ് അനുവദിച്ച കടകള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവര്‍ത്തിക്കുക. ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. […]