ലോക് ഡൗൺ ഇളവിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ; മുഖ്യമന്ത്രി

ലോക് ഡൗൺ ഇളവിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുക്കുമെന്നും ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സ്ഥിതി അനുസരിച്ച് ഇളവ് തീരുമാനം കേന്ദ്ര മാർഗരേഖ അനുസരിച്ചായിരിക്കും. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് കൂടുതൽ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപനം കുറയുന്നു. നിയന്ത്രണം തുടരും. ഹൈ റിസ്ക് മേഖലയിൽ നിന്നു വരുന്നവർക്ക് 28 ദിവസം ഐസൊലേഷൻ വേണം. അല്ലാത്തവർക്ക് 14 ദിവസം […]

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ ഒരാൾക്ക് മാത്രം

ഇന്ന് കേരളത്തിൽ കോവിഡ് ബാധ ഒരാൾക്ക് മാത്രം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. രോഗം പകർന്നത് സമ്പർക്കം വഴിയാണ്. ഇന്ന് 7 പേർക്ക് പരിശോധനാഫലം നെഗറ്റീവായി. എട്ടുപേർ രോഗമുക്തരായി. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 167 പേർ ഇപ്പോൾ ചികിത്സയിലാണ്. കേരളത്തില്‍ 387 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 264 പേർ വിദേശത്ത് നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. […]

പാനൂർ പീഡനം: ബിജെപി നേതാവ് അറസ്റ്റിൽ

കണ്ണൂർ പാനൂർ പീഡനക്കേസ് പ്രതി പത്മരാജൻ അറസ്റ്റിൽ. ബിജെപി നേതാവ് കൂടിയായ ഇയാളെ വൈകീട്ടോടെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മരാജൻ പിടിയിലായത്. അറസ്റ്റ് വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരംകേസെടുത്തിരുന്നു. എന്നാൽ ഒരു മാസമായിട്ടും പ്രതിയെ […]

സ്പ്രിംഗ്ലർ കമ്പനിയുമായുള്ള കരാർ പുറത്തുവിട്ട് സർക്കാർ

സ്പ്രിംഗ്ലർ കമ്പനിയുമായുള്ള കരാർ പുറത്തുവിട്ട് സർക്കാർ. ഏപ്രിൽ രണ്ടിന് ഒപ്പുവെച്ച കരാറിൽവിവരങ്ങളുടെ മേൽ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും പറയുന്നു. മാർച്ച് 25 മുതൽ സെപ്റ്റംബർ 24വരെയുള്ള കാലയളവാണ് കമ്പനിക്ക് വിവരങ്ങൾ ശേഖരിക്കാനായി നൽകിയിരിക്കുന്ന സമയം. സർക്കാർ വെബ് സൈറ്റിലിലാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും കരാറിൽ പറയുന്നു. സ്പ്രിംഗ്ലറുമായി നടത്തിയ കത്തിടപാടുകൾ അടക്കം ഏഴു രേഖകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. മാത്രമല്ല, ശേഖരിക്കുന്ന […]

കാസർകോട്ടേക്ക് കോട്ടയം മെഡിക്കൽ സംഘം യാത്ര തിരിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ കാസർഗോട്ടേക്ക് യാത്ര തിരിച്ചു. പത്ത് ഡോക്ടർമാർ ഉൾപ്പെടുന്ന 25 അംഗ സംഘമാണ് പുറപ്പെട്ടത്. ഇവർ ദൗത്യം ആരംഭിക്കുന്നതോടെ കാസർഗോഡുള്ള തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകർ തിരികെ പോകും. റാന്നിയിലെ വൃദ്ധ ദമ്പതിമാർ ഉൾപ്പെടെ അഞ്ച് രോഗികളെയും ചികിത്സിച്ച് ഭേദമാക്കി രാജ്യാന്തര പ്രശംസ നേടിയ മെഡിക്കൽ സംഘമാണ് രണ്ടാം ദൗത്യം ഏറ്റെടുക്കുന്നത്. അഞ്ച് പേരടങ്ങിയ അഞ്ചംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. ഓരോ സംഘത്തിലും രണ്ട് […]

ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ല: സുനിൽ ഗവാസ്കർ

ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ലെന്ന് മുൻ താരം സുനിൽ ഗവാസ്കർ. അക്തറിൻ്റെ നിർദ്ദേശത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഇന്ത്യ-പാക് പരമ്പരയെപ്പറ്റി മുൻ പാക് താരം റമീസ് രാജയുടെ ചോദ്യത്തിനു മറുപടി ആയാണ് ഗവാസ്കർ പരമ്പര നടക്കില്ലെന്നറിയിച്ചത്. എസിസി, ഐസിസി ടൂർണമെൻ്റുകളിൽ പരസ്പരം ഏറ്റുമുട്ടുമെങ്കിലും ഇരു രാജ്യങ്ങളും മാത്രമുള്ള സീരീസ് നടക്കില്ലെന്നായിരുന്നു ഗവാസ്കറിൻ്റെ പ്രസ്താവന. “ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയെക്കാൾ ലാഹോറിൽ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. ലോകകപ്പുകളിലും ഐസിസി ടൂർണമെൻ്റുകളിലും പരസ്പരം കളിക്കുമെങ്കിലും ഇരു […]

ലോക്ക്ഡൗണിൽ തുറക്കാവുന്ന സ്ഥാപനങ്ങൾ

രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. രണ്ടാഴ്ചയെന്ന ലോക്ക്ഡൗൺ 21 ദിവസം കൂടി നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ലോക്ക്ഡൗണിൽ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. മദ്യം, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ പാടില്ല. സ്‌പോർട്ട്‌സ് കോംപ്ലക്‌സുകൾ, സ്വിമ്മിംഗ് പൂളുകൾ, ബാറുകൾ എന്നിവ തുറക്കില്ല. തുറക്കാവുന്ന സ്ഥാപനങ്ങൾ*ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ […]

ഈ വർഷം തൃശൂർ പൂരം ഇല്ല

ഇത്തവണ തൃശൂർ പൂരം ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ചെറുപൂരങ്ങൾ അടക്കമുള്ള ചടങ്ങുകൾ മാറ്റി. മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കൊവിഡ് ഭീഷണി സംസ്ഥാനത്ത് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും നടക്കില്ല. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ മാത്രമേ നടക്കുകയുള്ളു. ഘടകപൂരങ്ങളും പൂരം പ്രദർശനവും വേണ്ടെന്നു വച്ചു. ക്ഷേത്രത്തിനുള്ളിൽ ഭക്തരേയും അനുവദിക്കില്ല. ഏകകൺഠമായാണ് ഇക്കാര്യം തീരുമാനിച്ചത്. ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങാവും നടക്കുക. […]

കൊവിഡ്: ഗുജറാത്തിലെ ആശുപത്രിയില്‍ ഹിന്ദു-മുസ്ലീം പ്രത്യേക വാര്‍ഡ്, സര്‍ക്കാര്‍ തീരുമാനമെന്ന് വിശദീകരണം

കൊവിഡ് 19 രോഗികളെയും നിരീക്ഷണത്തില്‍ കഴിയുന്നവരെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ഗുജറാത്തിലെ ആശുപത്രി. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക വാര്‍ഡാണ് 1200 കിടക്കകളുള്ള അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലുള്ള ക്രമീകരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സാധാരണ രീതിയില്‍ സ്ത്രീകള്‍ക്കും പുരഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമാണ് പ്രത്യേക വാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. അത് സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ […]

ലോക്ക് ഡൗൺ ലംഘനം : കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ

കൊച്ചിയില്‍ ലോക്ക് ഡൗൺ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികൻ അറസ്റ്റിൽ. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലെ ഫാ. അഗസ്റ്റിനാണ് അറസ്റ്റിലായത്. ആറ് വിശ്വാസികളെയും അറസ്റ്റ് ചെയ്തു. ഹാർബർ പൊലീസാണ്​ അറസ്​റ്റ്​ ചെയ്​തത്​. ലോക്ക് ഡൗൺ ലംഘിച്ച്​ കൂട്ടമായി പ്രാർത്ഥന നടത്തിയതിനെ തുടർന്നാണ്​ കേസ്​. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമ​പ്രകാരമാണ്​ കേസെടുത്തത്​. വൈദികനെയും അറസ്​റ്റിലായവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.