പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും: മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയാറെടുപ്പുകള്‍ക്ക് ഇന്നു ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ വരുന്നവരെ പരിശോധിക്കാനും ക്വാറന്റീന്‍ ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. […]

ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്രോത്സവത്തിൽ ഒത്തുകൂടി; സംഘപരിവാർ നേതാവടക്കം 27 പേർക്കെതിരെ പൊലീസ് കേസെടുത്തു

ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്രോത്സവ ദിവസം ആരാധനക്കായി ഒത്തുകൂടിയവർ അറസ്റ്റിൽ. ഒറ്റപ്പാലം വരോട് ചാത്തൻ കണ്ടാർകാവ് കൂത്ത് താലപ്പൊലി ദിവസമായ ഇന്ന് ക്ഷേത്രത്തിൽ നിരോധനം മറികടന്ന് എത്തിയവരാണ് അറസ്റ്റിലായത്. ക്ഷേത്രം ഭാരവാഹിയായ സംഘപരിവാർ നേതാവടക്കം 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. വിഷുവിന് കണിവച്ച് ആഘോഷം നടത്താൻ തുടങ്ങിയപ്പോഴെ വരോട് ചാത്തൻ കണ്ടാർ കാവ് ക്ഷേത്ര ഭാരവാഹികൾക്ക് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ കൂത്ത് താലപ്പൊലി […]

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിക്ക്. ഇന്ന് 10 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ രണ്ടുപേരുടെയും, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ സംസ്ഥാനത്ത് 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 78,454 […]

കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

കെ.എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കി. 2013-14 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി. ഹൈസ്കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ററി അനുവദിക്കുന്ന സമയത്ത് അഴീക്കോട് […]

ഉപതെരഞ്ഞെടുപ്പ് പൂർണമായി ഉപേക്ഷിച്ചെന്ന് പറയാനാകില്ല: ടിക്കാറാം മീണ

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ പൂർണമായി ഉപേക്ഷിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കൊവിഡ് മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ സാഹചര്യം വിലയിരുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു. കൊവിഡ് രോഗം വ്യാപനവും ലോക്ക്ഡൗണും നിലനിൽക്കുന്നതിനാൽ കുട്ടനാട്, ചവറ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പുകൾ എന്ന് നടത്താൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ടിക്കാറാം മീണയുടെ പ്രതികരണം. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും […]

പ്രവാസികളെ നാട്ടിലെത്തിക്കാനാകില്ല : കേന്ദ്രം ഹൈക്കോടതിയിൽ

പ്രവാസികളെ നാട്ടിലെത്തിക്കാനാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. നിലവിൽ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. 13 മില്യൺ ആളുകൾ പ്രവാസി ഇന്ത്യക്കാരായുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കുക അപ്രായോഗികമാണെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികൾക്ക് അവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. കൂടുതൽ ആളുകൾ രാജ്യത്തേക്കെത്തുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

മൂന്നുവയസുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി ഒഴിച്ച് മുത്തച്ഛനും പിതൃസഹോദരിയും

കൊല്ലം: മൂന്നുവയസുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി ഒഴിച്ച മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റില്‍. കൊല്ലം കണ്ണനെല്ലുരിലാണ് മൂന്നു വയസുകാരിക്ക് നേരെ ബന്ധുക്കള്‍ ഇത്തരമൊരു ക്രൂരത കാണിച്ചത്. മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് തിളച്ച മീന്‍കറി കുഞ്ഞിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു കുഞ്ഞിന്റെ ശരീരത്തില്‍ 35 ശതമാനം പൊളളലേറ്റു. കൂഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കണ്ണനെല്ലൂര്‍ പൊലീസ് കേസെടുത്തു.

ലോകത്ത് കൊറോണ മരണം ഒന്നരലക്ഷത്തിലേക്ക്; രോഗബാധിതര്‍ 21 ലക്ഷം കവിഞ്ഞു

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്താകെ 1,45,443 പേരാണ് ഇതുവരെ മഹാമാരിക്കിരയായത്. കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം യൂറോപ്പില്‍ 92,000 കടന്നു. അമേരിക്കയില്‍ 34,000 കവിഞ്ഞു. രോഗം ഏറ്റവുമധികം ജീവനപഹരിച്ച യൂറോപ്പില്‍ പത്തരലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ബ്രിട്ടനില്‍ 4617 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഭൂഖണ്ഡത്തില്‍ രോഗബാധിതരുടെ എണ്ണം ലക്ഷം കടന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലാണ് നേരത്തെ ലക്ഷം കടന്നത്. […]

വീണ്ടും താരമായി ഡാനിഷ്; കോര്‍ണര്‍ കിക്കിലെ സമ്മാനം ദുരിതാശ്വാസനിധിയിലേക്ക്

അണ്ടര്‍ 10 ഫുട്‌ബോള്‍ മത്സരത്തിനിടെ സീറോ ആങ്കിള്‍ ഗോളടിച്ച് ടീമിനെ വിജയിപ്പിച്ച് വൈറല്‍ താരമായതാണ് കോഴിക്കോടുകാരന്‍ പി കെ ഡാനിഷ്. ആ ഗോളിന് ലഭിച്ച സമ്മാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഈ പത്തുവയസ്സുകാരന്‍. 31,500 രൂപയുടെ ചെക്ക് കളക്ടര്‍ സാംബശിവ റാവുവിന് കൈമാറി. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 10 ഫുട്‌ബോള്‍ കളിയിലെ ഡാനിഷിന്റെ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോര്‍ണര്‍ കിക്കിലുടെ ലക്ഷ്യം […]