സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി […]

കരുതൽ നിധി: ‘സഹായവുമായെത്തിയ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മി’; നന്ദി പറഞ്ഞു ഫെഫ്ക

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ച ‘കരുതല്‍ നിധി ‘ പദ്ധതിയിലേക്ക് സാഹയവുമായി എത്തിയ നടി ഐശ്വര്യ ലക്ഷ്മിക്ക് നന്ദി അറിയിച്ച് ഫെഫ്ക. ‘ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓര്‍ക്കുന്നതും അടയാളപ്പെടുത്തുന്നതും.’ എന്നും ഫെഫ്ക സമൂഹമാധ്യമങ്ങളില്‍ […]

സ്പ്രിംക്‌ളർ വിവാദം : ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി

സ്പ്രിംക്‌ളർ കരാറിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കർ. കരാറിൽ നിയമോപദേശം തേടിയിട്ടില്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ശിവശങ്കരൻ പറഞ്ഞു. സൗജന്യ സേവനമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടതെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു. ഇതൊരു പർച്ചേസ് ഓർഡറാണ്. ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടേയെന്നും […]

“6മണി തള്ള്” എന്ന് പറയുന്ന കുറെ പേർ ഉണ്ടാകും. പക്ഷെ അതിനേക്കാൾ കൂടുതൽ ആൾക്കാർ കാത്തിരിക്കുന്നവരാണ്; നടി മാലാ പാർവതി

നാട് ജയിച്ചതിൽ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ് എന്നും അതിന് ചികിത്സയില്ലെന്നും നടി മാലാ പാർവതി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടർന്ന് ആറു മണിക്ക് ഉണ്ടായിരുന്ന വാർത്താസമ്മേളനം നിർത്തിവച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് നടി. ‘6 മണി തള്ള്’ എന്ന് പറയുന്ന കുറെപേർ ഉണ്ടാകുമെന്നും അതിനേക്കാൾ കൂടുതൽ അത് കാത്തിരിക്കുന്നവരായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു. ആറുമണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം […]

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ന് എഫ്‌ഐആർ കോടതിയിൽ സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിക്കുക. ഇതോടെ കെഎം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും. അഴീക്കോട് സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് നിലവിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്.2017 ൽ നൽകിയ പരാതിയിൽ 2018 ൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിരുന്നു. സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം കൈപ്പറ്റിയാതായാണ് പരാതി. കണ്ണൂർ ബ്ലോക്ക് […]

മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം 20 മുതൽ വിതരണം ചെയ്യും

സംസ്ഥാനത്ത് കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം 20 ന് ആരംഭിക്കും. പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്. 17 ഇനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ […]

കോവിഡ് 19 രോഗ നിയന്ത്രണത്തിന് പുതിയ മാർഗരേഖയായി; കേരളത്തെ നാലു മേഖലകളായി തരംതിരിച്ചു

സംസ്ഥാനത്ത് കോവിഡ് 19 രോഗ നിയന്ത്രണത്തിന് പുതിയ മാർഗരേഖയായി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ വിഭാഗങ്ങളായി ജില്ലകളെ തരംതിരിച്ച് ഉത്തരവായി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ മേയ് മൂന്നു വരെ പൂർണമായ ലോക്ക്ഡൗൺ ഏർപ്പെടുത്തും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തിലുള്ളത്. 24 വരെ പൂർണ ലോക്ക്ഡൗൺ ഇവിടങ്ങളിലുണ്ടാവും. ഇതിനു ശേഷം ചെറിയ ഇളവുകൾ പരിഗണിക്കും. ആലപ്പുഴ, […]