സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതാണ്. അതേസമയം ആഴ്ച […]

ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും; ബസുകൾ ഉൾപ്പെടെ പൊതുഗതാഗതം കേരളത്തിൽ അനുവദിക്കില്ല

ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തിൽ 88 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും. ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി ജില്ലകളിൽ 20 മുതലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ക്ഡൗൺ കർശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് […]

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കോവിഡ് 19 ; 13 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്. അതേസമയം, സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. […]

ടോം ആൻഡ് ജെറി, പോപേയ് സംവിധായകൻ ജീൻ ഡീച്ച് അന്തരിച്ചു

പ്രശസ്ത കാർട്ടൂൺ പരമ്പരകളായ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങി ഒട്ടേറെ അനിമേറ്റഡ് വർക്കുകൾ സംവിധാനം ചെയ്ത ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജീൻ പ്രാഗിലെ തൻ്റെ അപ്പാർട്ട്മെൻ്റിൽ വെച്ചാണ് മരണമടഞ്ഞത്. ഓസ്കർ ജേതാവ് കൂടിയായ ഇദ്ദേഹത്തിൻ്റെ മരണകാരണം അറിവായിട്ടില്ല. ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ ആണ് സംവിധാനം […]

മാസ്ക് ധരിക്കാനുള്ള ബോധവത്കരണവുമായി ടീം ഇന്ത്യ

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാനുള്ള ബോധവത്കരണവുമായി ടീം ഇന്ത്യ. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ പങ്കുവച്ച ബോധവത്കരണ വീഡിയോയിൽ ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റർമാരാണ് പ്രത്യക്ഷപ്പെടുന്നത്. നിലവിൽ ടീമിലുള്ളവരും വിരമിച്ചു കഴിഞ്ഞവരുമൊക്കെ വീഡിയോയിൽ ഉണ്ട്. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കോലിക്ക് ശേഷം ബിസിസിഐ പ്രസിഡൻ്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ഇന്ത്യൻ […]

ലോകത്ത് കൊറോണ രോഗബാധിതര്‍ 23 ലക്ഷം കവിഞ്ഞു; ഇന്ത്യയില്‍ മരണം അഞ്ഞൂറിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 ആയി. ഒരാഴ്ച്ചക്കിടെ അരലക്ഷത്തിലേറെ പേരാണ് മരിച്ചത്. 23,30,883 രോഗബാധിതരാണ് ലോകത്തുള്ളത്. അമേരിക്കയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 14,792 കടന്നു. 488 പേരാണ് ഇതുവരെ മരിച്ചത്. 1766 പേര്‍ രോഗവിമുക്തരായി. 24 മണിക്കൂറിനിടെ 957 കേസുകളും 36 മരണവും റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിലെ മൂന്ന് രാജ്യങ്ങളില്‍ ഒന്നരലക്ഷത്തിലധികവും രണ്ടിടത്ത് ഒരുലക്ഷത്തിലധികവും രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ ആകെ മരണം 15,464. […]

പൊതുസ്ഥലത്തെ മലമൂത്രവിസർജനത്തിന് പിഴ; കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാനം

സംസ്ഥാനത്ത് ഇനി പൊതുസ്ഥലത്ത് മലമൂത്രവിസർജനം നടത്തിയാൽ പിഴ. 500 രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമാണ് പിഴ ഒടുക്കേണ്ടി വരിക. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്കുള്ള പിഴ നിശ്ചയിച്ച് കേരള പോലീസ് ആക്ട് ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇതോടൊപ്പം പൊലീസ് ആക്ടില്‍ നിര്‍വചിച്ചിട്ടില്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും പിഴയിടാക്കാമെന്ന് ഭേദഗതി വരുത്തി. ഇതോടെയാണ് പൊതുസ്ഥലത്തെ മലമൂത്രവിസർജനം പിഴ അടയ്ക്കേണ്ട കുറ്റകൃത്യമായത്. കുറ്റകൃത്യങ്ങൾക്ക് അനുസരിച്ച് 500 മുതൽ 5000 രൂപവരെയാണ് പിഴ. അനുസരിച്ച് 1000 […]

രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം

രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം. മന്ത്രിസഭാ ഉപസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം ഉപസമിതിയിലെ മുതിന്ന മന്ത്രി മാധ്യമങ്ങളോട് അനൗദ്യോഗികനായി പങ്കുവച്ചു. മെയ് മൂന്നിനു ശേഷം പൊതുഗതാഗതം അനുവദിച്ചാൽ സംസ്ഥാനാന്തര യാത്രകൾ വലിയ രീതിയിൽ നടക്കാൻ സാധ്യതയുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിനു വെല്ലുവിളിയാകും. അതു കൊണ്ട് തന്നെ ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും അവസാനം പൊതുഗതാഗതം പുനരാരംഭിക്കാനാണ് ഉപസമിതിയുടെ […]

ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇടുക്കിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ജില്ലയിൽ രണ്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗ ലക്ഷമമുള്ള 12 പേർ ആശുപത്രിയിൽ എത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇടുക്കി ജില്ലയിൽ തൊടുപുഴ, കാഞ്ചിയാർ, വണ്ടിപ്പെരിയാർ മേഖലകളിലാണ് നിലവിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. 12 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡിഎംഒ അറയിച്ചു. ജില്ലയിലെ ആരോഗ്യ […]