കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയ്ക്കും തപാൽ വകുപ്പിനും അഭിനന്ദനം

കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയ്ക്കും തപാൽ വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കുടുംബശ്രീയുടെ നേതൃത്വത്തിൽ സഹായ ഹസ്ത പദ്ധതി പ്രകാരം രണ്ടായിരം കോടി രൂപ പലിശരഹിത വായ്പ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. രണ്ടരലക്ഷം അയൽക്കൂട്ടം മുഖേന 32 ലക്ഷം കുടുംബങ്ങൾക്കാണ് വായ്പ ലഭിക്കുക. കമ്മ്യൂണിറ്റി കിച്ചനുകളിൽ 75 ശതമാനവും കുടുംബശ്രീ മുഖേനയാണ് നടത്തിയത്. ഇതിനു പുറമെ 350 ജനകീയ ഹോട്ടലുകളും തുടങ്ങി. സന്നദ്ധ സേനയിൽ അര ലക്ഷം […]

ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു: മുഖ്യമന്ത്രി

ഗൾഫിൽ കോവിഡ് ഇതര കാരണങ്ങളാൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളിൽ മൃതദേഹം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാൻ എംബസികളോട് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഇതുസംബന്ധിച്ച് ഗൾഫ് മേഖലയിലെ മലയാളി സംഘടനകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ […]

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് ബാധ

ഇന്ന് സംസ്ഥാനത്ത് 3 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 3 പേരും കാസർഗോഡ് സ്വദേശികളാണ്. 3 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 15 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 116 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതുവരെ രോഗം ബാധിച്ചത് 450 പേർക്കാണ് .

സ്പ്രിന്‍ക്ലര്‍: സ്‌റ്റേയില്ല, കരാറുമായി സര്‍ക്കാരിന് മുന്നോട്ടു പോകാം

കൊച്ചി: സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. സ്പ്രിന്‍ക്ലര്‍ കരാര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഇടപെടലുകളും നടത്തില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സാധ്യമെങ്കില്‍ സ്പ്രിന്‍ക്ലര്‍ ഡാറ്റയിലെ വ്യക്തിവിവരങ്ങള്‍ മറയ്ക്കണമെന്നും ഡാറ്റ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

എറണാകുളത്ത് പോലീസിന്റെ കർശന പരിശോധന ; മാസ്‌ക്ക് വയ്ക്കാതെ പുറത്തിറങ്ങിയവർക്ക് എതിരെ കേസ്

എറണാകുളത്ത് ലോക്ക് ഡൗണിന് ഭാഗിക ഇളവ് നൽകുമ്പോഴും ഹോട്ട്‌സ്‌പോട്ടിൽ പൊലീസിന്റെ കർശന പരിശോധന. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ഹോട്ട്‌സ്‌പോട്ടിൽ പൊലീസ് നിരീക്ഷണം നടത്തിയത്. മാസ്‌ക്ക് വയ്ക്കാതെ പുറത്തിറങ്ങിയ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ട് സ്‌പോട്ടുകളായ ചുള്ളിക്കൽ, കത്രിക്കടവ് എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ കാവൽ നിർത്തിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളിൽ ജനങ്ങൾ വീടുവിട്ടിറങ്ങാതിരിക്കാൻ അവശ്യ സാധനങ്ങളടക്കം വീടുകളിൽ എത്തിച്ച് നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം കൊച്ചി പള്ളുരുത്തിയിൽ ലോക്ക് ഡൗൺ ലംഘിച്ച് നൂറ് കണക്കിനാളുകൾ […]

പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ല ; ഹര്‍ജി പരിഗണിക്കുന്നത് ലോക്ക് ഡൗണിനു ശേഷം: ഹൈക്കോടതി

കൊച്ചി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ലോക് ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക് ഡൗണ്‍ മെയ് മൂന്നിന് തീരുന്ന സാഹചര്യത്തില്‍ അഞ്ചിന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കൊവിഡ് ഭീഷണി മുന്‍ നിര്‍ത്തി പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങി എത്തിയാല്‍ സംരക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി […]

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നു മുതല്‍ അഞ്ചുമണിക്ക്

തിരുവനന്തപുരം : കോവിഡ് സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയം മാറ്റി. ഇന്നു മുതല്‍ വൈകീട്ട് അഞ്ചു മണി മുതലാണ് വാര്‍ത്താ സമ്മേളനം നടത്തുക. ആറുമണിക്ക് നടത്തിയിരുന്ന വാര്‍ത്താസമ്മേളനമാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. റമദാന്‍ പ്രമാണിച്ചാണ് വാര്‍ത്താസമ്മേളന സമയത്തില്‍ മാറ്റം വരുത്തിയത്. ഇന്നുമുതല്‍ വൈകീട്ട് നാലു മണിക്ക് ചേര്‍ന്നിരുന്ന കോവിഡ് അവലോകന യോഗം മൂന്നുമണിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ് മരണം 718 ആയി; രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ജയ്പൂർ, മധ്യപ്രദേശിലെ ഇൻഡോർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ കേന്ദ്ര നിരീക്ഷക സംഘം നേരിട്ട് സന്ദർശനം നടത്തി. റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ കൊവിഡ് നിയന്ത്രണത്തിന് വിപുലമായ പധതി ആവിഷ്‌ക്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. മമത സർക്കാർ […]

കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് നാല് മാസത്തോളമായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് വരും.