‘കോഴിപ്പോര്’ സംവിധായകരിലൊരാളായ ജിബിറ്റ് അന്തരിച്ചു

കോഴിപ്പോര് എന്ന സിനിമയുടെ കഥാകൃത്തും സംവിധായകരിൽ ഒരാളുമായ ജിബിറ്റ് ജോർജ്ജ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു .സുഹൃത്ത് ജിനോയ് ജനാര്‍ദ്ദനനൊപ്പം ചേര്‍ന്നാണ് ജിബിറ്റ് ജോര്‍ജ്ജ് കോഴിപ്പോര് സംവിധാനം ചെയ്തത്. സംവിധായകര്‍ തന്നെയായിരുന്നു തിരക്കഥ. ഇന്ദ്രന്‍സ്, പൗളി വല്‍സണ്‍, നവജിത് നാരായണന്‍, ജോളി ചിറയത്ത് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.കോഴിപ്പോര് എന്ന സിനിമയില്‍ നവജിത് നാരായണന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് ജിബിറ്റ് എന്നായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ‌് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്. ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയിൽ ചികിത്സയിൽ ആയിരുന്ന ഒരാൾ രോഗ വിമുക്തി നേടി . മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി; ശസ്ത്രക്രിയ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി പുറപ്പെട്ട പൊലീസിന്റെ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് അവയവം കൊച്ചിയിലെത്തിച്ചത്. ഏകദേശം മുക്കാല്‍ മണിക്കൂറുകള്‍ കൊണ്ടാണ് ഹെലിക്കോപ്റ്റര്‍ കൊച്ചിയിലെത്തിയത്. ഇവിടെ നിന്നും നാലു മിനിറ്റില്‍ ലിസി ആശുപത്രിയില്‍ ഹൃദയം എത്തിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി […]

എസ്എസ്എല്‍സി: മാറ്റിവച്ച പരീക്ഷകൾ മെയ് 21 മുതൽ നടത്തിയേക്കും; ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ലോക്ക്ഡൗണിനുശേഷം മാത്രം

എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ലോക്ക്ഡൗണിനുശേഷം മാത്രം. ലോക്ക്ഡൗണിനുശേഷം സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയില്‍ നടത്തും. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന് പ്രിന്‍സിപ്പൽ വഴി അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോക്ക്ഡൗണിനുശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ മെയ് 21 നും 29നും ഇടയില്‍ പരീക്ഷ നടത്താന്‍ യോഗം […]

‘ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാൻ?’ ലൂസി കളപ്പുര

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവല്ല പാലിയേക്കര ബസേലിയസ് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ ദിവ്യ പി ജോണി എന്ന സന്യസ്ത വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. ഫേസ്ബുക്ക് പേജിലാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതിഷേധക്കുറിപ്പ്. ജീവനറ്റ നിലയിൽ പല മഠങ്ങളിലും കണ്ടെത്തിയ സന്യാസിനികളുടെ പേരുൾപ്പെടെയാണ് സിസ്റ്റർ സിസ്റ്റർ ലൂസി കളപ്പുരയുടെ പോസ്റ്റ്. ”ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകൾ […]

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു; 14 ലക്ഷം ആളുകൾ രോഗമുക്ത നേടി

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. രണ്ടേമുക്കാൽ ലക്ഷം കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം, 14 ലക്ഷം ആളുകൾ രോഗമുക്ത നേടി. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ അടിസ്ഥാനത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ വിവിധ രാജ്യങ്ങളുടെ ശ്രമം തുടങ്ങി. എന്നാൽ, അമേരിക്കയിൽ ഇന്നലെ മാത്രം മരിച്ചത് 1683 പേരാണ്. 28,874 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 78,581 ആയി. 13 ലക്ഷത്തിലധികം […]