പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു; സൗജ്യന റേഷന്‍ നവംബര്‍ വരെ, മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പി എം ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ വരെ നീട്ടി. ഇതിലൂടെ സൗജ്യന റേഷന്‍ എല്ലാവര്‍ക്കും ലഭിക്കും. അഞ്ച് കിലോ അരിയാവും പാവപ്പെട്ടവര്‍ക്ക് ലഭിക്കുക. ഒപ്പം വണ്‍ റേഷന്‍ കാര്‍ഡ്, വണ്‍ നേഷന്‍ പദ്ധതി നടപ്പാക്കും. ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷന്‍ വാങ്ങാനാവും. ചുമ, പനി ഉള്‍പ്പെടെ പല രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണിത് […]

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 98.82 %

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം വിജയ ശതമാനം 98.11 ആയിരുന്നു. 41906 പേര്‍ക്ക് എല്ലാ വിഷങ്ങളിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം 2015 ഇല്‍ കിട്ടിയ 98.57 ശതമാനമാണ്. കോവിഡ് കാലത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ […]

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം നെട്ടയം സ്വദേശി

തിരുവനന്തപുരം: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി റപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ ആണ് മരിച്ചത്. 76 വയസ്സുണ്ട്. മുംബൈയില്‍ നിന്ന് 27-നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി. അപ്പോള്‍ തന്നെ ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് […]

രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍

പതഞ്ജലിയുടെ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള്‍ തേടിയിരുന്നു. പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. […]

കൊ​​​ക്ക​​​കോ​​​ള: പ​​​ര​​​സ്യം നി​​​ര്‍​​​ത്തി​​​

വാ​​​ഷിം​​​ഗ്ട​​​ണ്‍: സ​​​മൂ​​​ഹ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ര​​​സ്യം ന​​​ല്‍​​​കു​​​ന്ന​​​ത് ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു നി​​​ര്‍​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ന്‍ ക​​​മ്ബനി കൊ​​​ക്ക​​​കോ​​​ള. വ​​​ര്‍​​​ണ​​​വെ​​​റി​​​യും വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും ത​​​ട​​​യാ​​​ന്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ക​​​ര്‍​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് ഈ തീ​​​രു​​​മാ​​​നം. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​ര്‍​​​ണ​​​വെ​​​റി​​​ക്കു സ്ഥാ​​​ന​​​മി​​​ല്ല. അ​​​തി​​​നാ​​​ല്‍​​​ത്ത​​​ന്നെ വ​​​ര്‍‌​​​ണ​​​വെ​​​റി, വി​​​ദ്വേ​​​ഷ​​പ്ര​​​സം​​​ഗം, വ്യാ​​​ജ​​പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ള്‍, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ഗൗ​​​ര​​​വ​​​ത്തോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്. ഞ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​സ്യ​​​ങ്ങ​​​ളും പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും വ​​​ര്‍​​​ണ​​​വെ​​​റി​​​യും വി​​​ദ്വേ​​​ഷ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​വ​​​യ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും ശ്ര​​​ദ്ധി​​​ക്കും -​ കൊ​​​ക്ക​​കോ​​​ള സി​​​ഇ​​​ഒ ജയിം​​​സ് ക്വി​​​ന്‍​​​സെ പ​​​റ​​​ഞ്ഞു. വ​​​ര്‍​​​ണ​​​വെ​​​റി ത​​​ട​​​യാ​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ല്‍ […]

മലപ്പുറം എടപ്പാളില്‍ രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

മലപ്പുറം എടപ്പാളിൽ 2 ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഡോക്ടർമാർ പരിശോധിച്ച രോഗികളെ സ്രവ പരിശോധനക്ക് വിധേയമാക്കും. എടപ്പാളിലെ രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതോടെ കോവിഡ് പോസിറ്റീവായിരിക്കുന്നത്. രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും ഒരു നഴ്സുമാണ് മറ്റ് മൂന്നുപേര്‍. കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ മലപ്പുറം എടപ്പാൾ വട്ടംകുളം മേഖലയില്‍ നിലവിൽ സാമൂഹ്യ വ്യാപനമുണ്ടന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി […]

കോഴിക്കോട് ജ്വല്ലറിയില്‍ തീപ്പിടുത്തം, ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയില്‍ ജ്വല്ലറിയില്‍ തീപ്പിടുത്തമുണ്ടായി. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് ആളുകള്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇവരെ പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. എന്നാല്‍ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. നാലോളം അഗ്‌നിശമനസേനയൂണിറ്റെത്തിയാണ് തീയണക്കാനുളള ശ്രമം നടത്തുന്നത്.

രാജ്യത്ത് കോവിഡ് കേസുകള്‍ അഞ്ച് ലക്ഷം കടന്നു

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇതുവരെ 5,08,953 പേരാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രോഗബാധിതതരായത്. 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥീരികരിച്ചത് 18,552 പേര്‍ക്കാണ്. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതുവരെ 15,685 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ആകെ രോഗബാധിതരില്‍ 2,95,880 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. നിലവില്‍ ചികിത്സയില്‍ […]

വന്ദേ ഭാരത് ദൗത്യം നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍

ഡല്‍ഹി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യം നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു. ബഹ്‌റിന്‍, ഒമാന്‍, യുഎഇ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടുത്തമാസം ഒന്നാം തിയതി മുതല്‍ 15-ാം തിയതി വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇ, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്ന് 13 ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിഗപ്പൂരില്‍ നിന്ന് […]

അതിര്‍ത്തിയില്‍ സ്ഥിതി വീണ്ടും സങ്കീര്‍ണം: കര, വ്യോമ സേനാ സംയുക്ത അഭ്യാസത്തിന് തയ്യാര്‍

ഡല്‍ഹി: കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പൂര്‍ത്തിയാക്കി. ഇന്ത്യ 35,000 സൈനികരെ കൂടി ഈ മേഖലയില്‍ എത്തിച്ചു. യുദ്ധടാങ്കുകളും തോക്കുകളും അതിര്‍ത്തിക്ക് അടുത്തേക്ക് നീക്കി. കരസേനാമേധാവി ജനറല്‍ എംഎം നരവനെ തയ്യാറെടുപ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. അതേസമയം, ഇരുസൈന്യങ്ങളുടെയും പിന്‍മാറ്റത്തിനുള്ള ധാരണ നടപ്പാകാന്‍ സമയം എടുക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യ സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന മേഖലയില്‍ പട്രോളിംഗ് തടസ്സപ്പെടുത്തിയതാണ് ഇപ്പോഴുള്ള […]