ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്ത് ആകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ മരിച്ചത് 4,79,879 പേരാണ്. തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി അമ്പത്തിമൂവായിരത്തി എഴുന്നൂറ്റി മുപ്പത്തഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമ്പത് ലക്ഷത്തി നാല്പത്തൊന്നായിരത്തി എഴുന്നൂറ്റി പതിനൊന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല് പുതിയ കേസുകളും 5,465 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ ഇന്നലെ 863 പേര്‍ കൂടി […]

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് പടരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഇവിടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെയാണ് വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചത്. കണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. […]