ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,29,197

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,29,197 ആയി. ഒരു കോടി പതിനൊന്ന് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി അറന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി തൊള്ളായിരത്തി എഴുപത്തൊന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുപത്തെട്ട് പുതിയ കേസുകളും 5,170 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 616 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി ഒന്ന് […]

തലസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക്: സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ കനത്ത ജാഗ്രതയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാറും വ്യക്തമാക്കി. തിരുവനന്തപുരത്ത് വിവിധ മേഖലകളില്‍പെട്ട നിരവധിയാളുകള്‍ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്‍, വഞ്ചിയൂര്‍ ലോട്ടറി വില്‍പന നടത്തിയ ആള്‍, മത്സ്യക്കച്ചവടക്കാരന്‍ എന്നിവര്‍ നിരവധിപ്പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ്. അത്യാവശ്യമല്ലാത്ത ഒരു യാത്രയും […]