കാലാവസ്ഥ മോശം; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന്റെ ടോസ് വൈകുന്നു

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ടോസ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുന്നു. കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ മത്സരം ഇന്ത്യന്‍ സമയം 3.30നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ തിരിച്ചടിയായിരിക്കുകയാണ്. സതാംപ്ടണ്‍ സ്റ്റേഡിയത്തിലെ പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുകയാണ്. ഇപ്പോള്‍ മഴയില്ലെങ്കിലും ഏത് സമയവും മഴ പെയ്യാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആളില്ലാത്ത സ്റ്റേഡിയത്തില്‍ […]

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; കാസര്‍ഗോഡ് മരിച്ച അബ്ദുള്‍ റഹ്‌മാന് രോഗം സ്ഥിരീകരിച്ചു

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍ഗോഡ് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി 48 കാരനായ അബ്ദുള്‍ റഹ്‌മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് അബ്ദുല്‍ റഹ്‌മാന്‍ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്. കര്‍ണാടക […]

എറണാകുളവും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്കെന്ന് സൂചന; മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി സുനില്‍കുമാര്‍

കൊച്ചി: വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളവും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകാന്‍ സാധ്യത. എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും […]

കോവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച മുതല്‍; ആദ്യ ട്രയല്‍ 100 പേരില്‍

വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ കോവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കും. വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത് പട്ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധസംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സിഎം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ലിനിക്കല്‍ ട്രയലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ട പരീക്ഷണം 100 പേരില്‍ ആയിരിക്കും നടത്തുക. ക്ലിനിക്കല്‍ ട്രയലിന്റെ എല്ലാ […]

ചൈനീസ് സംഭാവന: രാജീവ് ഗാന്ധിയുടെ പേരിലുള്ളതടക്കം മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം

ഡല്‍ഹി: ചൈനീസ് സംഭാവന സ്വീകരിച്ച വിഷയത്തില്‍ രാജീവ് ഗാന്ധിയുടെ പേരിലുള്ളതടക്കം മൂന്ന് ട്രെസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്വേഷണത്തിനായി ഇ.ഡി സെപ്ഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്‍കി. ഇന്‍കം ടാക്സ്റ്റ് ആക്ട്, എഫ്സിആര്‍എ എന്നിവയുടെ അന്വേഷണം ഏകോപിപ്പിക്കാനാണ് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയാഗാന്ധി ചെയര്‍പേഴ്‌സനും, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അംഗങ്ങളുമായ രാജീവ് ഗാന്ധി […]