കോവിഡ് -19 കേരളത്തിൽ രോ​ഗികളുടെ എണ്ണം 600 കവിഞ്ഞു; 369 പേർക്ക് സമ്പർക്കത്തിൽ രോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തലസ്ഥാനന​ഗരമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 396 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവർത്തകർ, ബിഎസ്എഫ് 2, […]

സൂഫിയും സുജാതയും പിന്നെ മുല്ലമാരും

കള്‍ച്ചറല്‍ ഡെസ്‌ക്: സിനിമ ഹറാമായിരുന്ന മുസ്ലിം സമുദായം ഇപ്പോള്‍ സിനിമയെ നിരൂപണം ചെയ്തു തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ് മുസ്ല്യാക്കന്‍മാരുടെ സിനിമാറിവ്യൂകള്‍. സുഫിയും സുജാതയുമാണ് മുല്ലകളെ ഹാലിളക്കിയിരിക്കുന്നത്. സുജാതയും സൂഫിയും എന്ന സിനിമയിലെ സൂഫി യഥാര്‍ത്ഥ സൂഫിയല്ലെന്നാണ് പ്രധാനപ്രശ്‌നം. സുഫിയും സുജാതയും തമ്മിലുളള പ്രണയം ആത്മീയ പ്രണയം അല്ലെന്നും മുല്ലമാര്‍ വാദിക്കുന്നു. ചിലരുടെ വാദങ്ങള്‍ വളരെ ബാലിശമാണ്. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ നന്നായി ട്രെന്‍ഡിങ് ആകുന്നുണ്ട് അവരുടെ നിരൂപണ പ്രസംഗങ്ങള്‍. സാംസ്‌കാരികമായി […]

ചൊൽപ്പടിക്കു കിട്ടുന്നില്ല; പി.ടി.ഐയുടെ കഴുത്ത് ഞെരിച്ചു കേന്ദ്രം!

നാഷ്ണൽ ഡസ്ക് : ഇന്ത്യയുടെ പ്രീമിയർ വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യക്ക് (പി.ടി.ഐ) 84.48 കോടി രൂപയുടെ കുടിശിക ആവശ്യപ്പെട്ട കേന്ദ്രം നോട്ടീസ് അയച്ചു. കേന്ദ്ര ഭവന,ന​ഗര വകുപ്പ് മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ പാർലമെന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി.ടി.ഐ ആസ്ഥാനത്തിന്റെ ലീസ് ഇനത്തിലുളള കുടിശ്ശികയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജൂലൈ 7 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ പി.ടി.ഐ അധികൃതർക്ക് നോട്ടീസ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡെന്നു റിപ്പോർട്ട്

ന്യൂസ്ഡസ്ക്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് വിവരം. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീ പീഡനക്കേസിൽ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു നടപടി. കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിൽ ആയതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് […]

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ

ന്യുഡൽഹി: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താംതരം പരീക്ഷഫലം നാളെ (ജൂലൈ-15) പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവ വികസന വകുപ്പ് മന്ത്രി രമേഷ് പൊക്രിയാൽ അറിയിച്ചു. 18 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. cbseresults.nic.in, results.nic.in. എന്നീ വെബ്സൈറ്റുകളിലാണ് ഫലം പ്രസിദ്ധപ്പെടുത്തുക. കഴിഞ്ഞ ദിവസം പ്ലസ്ടു പരീക്ഷാഫലം ബോർഡ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ട്വീറ്റ് താഴെ: My dear Children, Parents, and Teachers, the results of class X CBSE […]

സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; ​ഗെഹലോട്ട് ​ഗവർണ്ണറെ കണ്ടു

​​നാഷ്ണൽ ഡസ്ക്: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെയുള്ള നടപടി കുതിരക്കച്ചവടം നടത്തിയതിനാലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സർക്കാറിനെ താഴെയിടാൻ ബി.ജെ.പിയുമായി ചേർന്ന് പൈലറ്റ് ​ഗൂഡാലോചന നടത്തിയത് നേരത്തെ വ്യക്തമായിരുന്നുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ​ഗവർണ്ണറെ കണ്ട് മടങ്ങവെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ആറ് മാസമായി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നെന്നും ഗെഹ്‌ലോട്ട് […]

അഭ്യന്തര കാർവിപണി തകർച്ചയിൽ

ബം​ഗളൂരു: ഇന്ത്യൻ അഭ്യന്തര കാർവിപണിയിൽ 50 ശതമാനം ഡിമാന്റ് ഇടിഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ തന്നെ വിൽപ്പന യിൽ ചെറിയ കുറവു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊറോണയെ തുടർന്നുളള ലോക്ഡൗണും വിപണിയെ സാരമായി ബാധിച്ചത്. ഉപഭോക്താക്കൾ വലിയ പർച്ചേഴ്സ് നിർത്തിവെച്ചതാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിയെന്നാണ് ഇന്ത്യൻ വാഹന ഉൽപാദകരുടെ അസോസിയേഷൻ ഭാരവാഹികളെ ഉദ്ധരിച്ച് റോയിറ്റർ റിപ്പോർട്ട് ചെയ്തു. ജൂണിൽ മാത്രം കാർവിപണിയിലുണ്ടായ തകർച്ച 58 ശതമാനമാണ്. കൊറോണ ഉണ്ടാക്കിയ […]

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷമായി; 24 മണിക്കൂറിനുള്ളിൽ 553 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 9,06,752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേർ രോഗമുക്തി നേടി. 23,727 പേർ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചു. ജൂലൈ 13 വരെയുള്ള കണക്കുകൾ പ്രകാരം 1,20,92,503 […]