അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതം സാധ്യമല്ല, ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. ഇക്കാര്യം […]

വീട്ടിലിരുന്നു കൊണ്ടുതന്നെ നിങ്ങള്‍ക്ക് പാചകം ചെയ്തു സമ്പാദിക്കാം.

ഫുഡിയോയുടെ തുടക്കം 2011-ല്‍ തമിഴ്നാട്ടില്‍ നിന്നാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കു കൂടി വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫുഡിയോ. ആയിരത്തിലധികം ഔട്ട്‌ലെറ്റുകളാണ് ഫുഡിയോ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഫുഡിയോ ആപ്ലിക്കേഷനും ആരംഭിക്കുന്നത്. ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാനും ഇഷ്ട ഭക്ഷണം ഓഡര്‍ ചെയ്യാനുമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മികച്ച ഗുണനിലവാരത്തോടെ പരമ്പരാഗതശൈലിയില്‍ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ സഹായിക്കുക എന്നതാണ് ഫുഡിയോയുടെ പ്രധാന ലക്ഷ്യം. ഏറ്റവും നന്നായി പാചകം […]

തിരുവനന്തപുരത്ത് തീരദേശ ലോക്ക് ഡൗൺ ; മൂന്ന് സോണുകളായി തിരിച്ചു; കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഇടവ മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖലയാണ് ക്രിട്ടിക്കല്‍ കണ്ടെയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 28 വരെ 10 ദിവസത്തേക്കാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലവില്‍ വരിക. ആളുകള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ 3 സോണുകളായി തിരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. 3 സോണുകളിലും 3 എസ്പി മാര്‍ക്ക് […]

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു

കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ മാസം 28നാണ് സലിം ഷഹനാദ് ദുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. നിരീക്ഷണത്തിലിരിക്കെ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാണെന്ന് ഫലം ലഭിച്ചു. രണ്ടാംഘട്ട നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡുമായി ബന്ധമില്ലെന്നും കുടുംബപരമായ പ്രശ്നങ്ങളാണ് […]

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന് എതിരെ ഇന്‍റര്‍പോളിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കസ്റ്റംസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് […]