885 പേര്‍ക്ക് കൊവിഡ്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 968 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 968 പേര്‍ രോഗമുക്തി നേടി. ഇന്ന് 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 56 കേസുകളുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 64 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് നാലു മരണങ്ങളും സംഭവിച്ചു. തിരുവനന്തപുരം സ്വദേശി […]

ഏഷ്യാനെറ്റ് എഡിറ്ററുടെ ജനാധ്യപത്യ മര്യാദ ലംഘിച്ചുള്ള മാധ്യമപ്രവർത്തനം ; ചാനല്‍ ചര്‍ച്ചകള്‍ അധഃപതിപ്പിക്കരുതെന്നു കൊടിയേരി

തിരുവനന്തപുരം: പ്രത്യേക അജണ്ട വച്ച് നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു: മനുഷ്യരാശിയെ വെല്ലുവിളിക്കുന്ന മഹാമാരി കേരളത്തിലും വലിയ ഭീഷണി മുഴക്കുകയാണ്. രോഗം ആശങ്കപ്പെടുത്തുന്നവിധം വ്യാപിക്കുകയും പ്രതിദിനം 1000 കടക്കുകയും ഒന്നിലധികം സ്ഥലത്ത് സമൂഹവ്യാപനത്തില്‍ എത്തിയിരിക്കുകയുമാണ്. അതിസങ്കീര്‍ണമായ ഈ അവസ്ഥയില്‍ ജാതി-, മത, -രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും യോജിക്കേണ്ട സമയമാണ്. പല […]

ആരോഗ്യ പ്രവർത്തകരെ മാത്രമല്ല ; അവരുടെ കുടുംബത്തെയും സമൂഹം ഒറ്റപ്പെടുത്തുന്നോ …?

ആരോഗ്യപ്രവർത്തകരെ നമ്മൾ ആദരിക്കുന്ന ഈ കോവിഡ് കാലത്ത് കേരളത്തിൽ ഒരു പാലിയേറ്റീവ് പ്രവർത്തകന് നേരിടേണ്ടി വന്ന അനുഭവം സങ്കടകരമാണ് . ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . ഒരു പാലിയേറ്റീവ് കുടുംബത്തിലെ അംഗമായതുകൊണ്ട് എൻ്റെ 6 വയസ്സുകാരിയെ സമൂഹം ഒറ്റപ്പെടുത്തി എന്ന സങ്കടപ്പെടുത്തുന്ന മകളുടെ ഫോൺ കോളിനെകുറിച്ചാണ് . പഠിക്കാനും കളിക്കാനും അയൽ വീട്ടിൽ പോയിരുന്ന അവളെ മറ്റു കുട്ടികളുടെ കുടുംബാംഗങ്ങൾ ഭീതിയോടെ കാണുന്നു എന്നതാണ് ആ സങ്കടം […]