തിരുവനന്തപുരം കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്

തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂവാർ ഫയർ സ്റ്റേഷനിലെ 9 ജീവനക്കർക്കും സെക്രട്ടേറിയറ്റ് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ക്വാറൻ്റീനിൽ പോകണമെന്ന് റൂറൽ എസ്പി നിർദ്ദേശം നൽകി. മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിർദ്ദേശം.പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് […]

വയനാട്ടിൽ ആന്റിജൻ പരിശോധനയിൽ 42 പേർക്ക് കൂടെ കൊവിഡ്

വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേർക്കാണ് ഇവിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 95 പേരെ പരിശോധിച്ചതിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്. കടയിൽ വന്നുപോയവരെയെല്ലാം […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയാണ് മരിച്ചത്. 62 വയസായിരുന്നു. കാനാശ്ശേരിൽ സെബാസ്റ്റ്യന്റെ ഭാര്യയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ത്രേസ്യാമ്മ മരിച്ചത്. ഇവർക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും […]