പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; കോഴിക്കോട് പിങ്ക് പൊലീസ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

കോഴിക്കോട് ജില്ലയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 16 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. മൂന്ന് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിബോഡി പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം. ജില്ലയുടെ പല മേഖലകളിലും സമ്പര്‍ക്കത്തിലൂടെയുള്ള […]

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോം പാലോം നല്ല പാലം, കൈതോല പായ വിരിച്ച് തുടങ്ങിയ പാട്ടുകളിലൂടെയാണ് ജിതേഷ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് ജിതേഷിനെ പുറംലോകമറിഞ്ഞത്. മൃതദേഹം കോവിഡ് പരിശോധനാഫലം വന്നശേഷമായിരിക്കും സംസ്‌കാരം.

പാലക്കാട്ട് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം

പാലക്കാട്ട് ഇന്ന് രണ്ടാമതും കൊവിഡ് മരണം. മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34). ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അർബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊവിഡ് ഫലം പുറത്തുവന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇന്ന് ഇതോടെ അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലായാണ് മറ്റ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും […]