മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സഹാചര്യത്തിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

മലപ്പുറം കലക്ടര്‍, അസിസ്റ്റന്റ്, സബ് കളക്ടര്‍ക്കുമടക്കം 21 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ പോയിരുന്നു. ഇന്നലെ ജില്ലാ പൊലീസ് മേധാവിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.