കൊല്ലത്ത് 24 വയസുകാരിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയേക്കും. ആത്മഹത്യക്ക് മുൻപുള്ള യുവതിയുടെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിവാഹം ഉറപ്പിച്ച ശേഷം വരൻ പിന്മാറിയതിൽ മനംനൊന്ത് റംസി വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. […]

യു.പിയിലെ മുസ്ലിങ്ങളെ ചേർത്തുനിർത്തി പ്രിയങ്കാഗാന്ധി

പൊളിറ്റിക്കൽ ഡസ്ക്: ഉത്തരപ്രദേശിലെ മുസ്ലിങ്ങൾക്ക് താങ്ങും തണലുമായി കോൺഗ്രസ്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് മുസ്ലിങ്ങളെ കോൺഗ്രസിനൊപ്പം ചേർത്തു നിർത്താൻ യു.പിയിൽ മുതിർന്ന നേതാക്കളെ പോലും രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ അരക്ഷിതരായ മുസ്ലീങ്ങളെ ചേർത്തുപിടിക്കുന്നതിൽ ശ്രദ്ധേയമായ ഇടപ്പെടുലുകളാണ് പ്രിയങ്ക ഗാന്ധി വദ്ര നടത്തിവരുന്നത്. ഗോരഖ്പൂരിലെ യൂപിയിലെ യോഗീസർക്കാർ നിരന്തരം പീഡിപ്പിച്ചുവന്നിരുന്ന ഡോക്ടർ ഖഫീൽ ഖാനെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് അയക്കാൻ ഉപദേശിച്ചത് പ്രിയങ്കയാണെന്ന് ഡോക്ടർ തുറന്ന് സമ്മതിച്ചിരുന്നു. കോൺഗ്രസിന് ശക്തിയുളള സംസ്ഥാനത്ത് ഡോ.ഖഫീൽ ഖാന് […]

ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിലായി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവർത്തകൻ പറഞ്ഞത്. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പൊലീസിൽ […]

മമ്മുക്കയ്ക്ക് ലാലേട്ടന്റെ പിറന്നാള്‍ ആശംസ

വെബ്ഡസ്: ഇന്ന് 70 ലേക്ക് കാല്‍വെയ്ക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മമ്മുക്കയ്ക്ക് മോഹന്‍ലാലിന്റെ ജന്മദിനാശംസ. ” എന്റെ പ്രിയ ഇക്കാ.. ജന്മദിനാശംസകള്‍. നിങ്ങളെ എപ്പോഴും സ്‌നേഹിക്കുന്നു. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ” ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്തുകൊണ്ട് പികെ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു?

രാജേഷ് തിലങ്കരി എഴുതുന്നു മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് എന്തുകൊണ്ട് ? ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേക റോളുകളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്ത കുറച്ചുനാളായി സജീവ ചർച്ചയിലാണ്.മലപ്പുറം എം പിയായിരുന്ന ഇ അഹമ്മദിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും മൽസരിച്ച് പാർലമെന്റിലെത്തുന്നത്. തുടർന്നു കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് ഇലക്ഷനിലും കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് പോയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി അധികം […]