സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2058 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ […]

അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനും ജാമ്യം. അറസ്റ്റിലായി പതിനഞ്ച് മാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. എൻഐഎ കോടതിയാണ് ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയിൽ പറയുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരം സ്വർണകടത്ത് കേസ്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ അൽപ്പസമയത്തിനകം

വെബ് ഡസ്ക്:090920/ 09: 51 സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കേസിൽ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു. കേസിൽ ബിനാമി ഹവാല ഇടപാടുകളാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുക. […]

സ്‌കൂളുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി

വെബ്ഡസ്‌ക്:090920/ 9:27 ഈ മാസം അവസാനം സ്‌കൂളുകൾ ഭാ​ഗികമായി തുറന്നുപ്രവർത്തിക്കാൻ അനുമതി. സെപ്തംബർ 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറക്കാമെന്നാണ് നിർദേശം. ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്‌കൂളുകൾ തുറക്കുന്നത്. ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ […]

കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതിയുടെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും

വെബ്ഡസ്‌ക്:090920202/07:47 കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിന്റെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിശോധനാഫലം വന്നതിന് ശേഷമാകും പരിഗണിക്കുക. പ്രതി മാപ്പ് പറയുന്നത് ഉൾപ്പെടെയുള്ള നിരവധി ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേണ സംഘം പരിശോധിച്ചു വരികയാണ്. അതേസമയം, കോട്ടയം മെഡിക്കൽ […]

തിരുവനന്തപുരം സ്വര്‍ണ്ണകടത്തുകേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്‌തേക്കും

വെബ്ഡസ്‌ക്:090920202/07:41 തിരുവനന്തപുരം സ്വർണകടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യ്തേക്കും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് […]