കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തിലും കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച്‌ ചരിത്ര വിജയം കുറിച്ച്‌ എല്‍.ഡി.എഫ്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചടക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് വമ്ബന്‍ ജയം കൈവരിച്ചത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. എല്‍.ഡി. എഫ് 7, യു.ഡി.എഫ് 6, ബി.ജെ.പി 3, ഇടതു സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് പുതുപ്പള്ളിയിലെ കക്ഷിനില. 2015ല്‍ കോണ്‍ഗ്രസ് 11 സീറ്റുകള്‍ നേടിയായിരുന്നു പുതുപ്പള്ളിയില്‍ ആതിപഥ്യം സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *