ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. ഒരു ലക്ഷത്തിലേറേ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചതെന്നാണ് കണക്കുകള്‍. നാലായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ഒരു ദിവസം മരണമടയുന്നത്. ഇതോടെ ആകെ മരണം നാല് ലക്ഷത്തിനടുത്തായി ഉയര്‍ന്നു.

കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 20,322 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1081 പേരാണ് മരിച്ചത്. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. മരണം 1.10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലില്‍ രോഗികളുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു. മരണം 32,568 ആയി. പുതുതായി 27,312 പേര്‍ക്ക് രോഗം പിടിപെട്ടു. 1,269 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു.

മരണനിരക്കില്‍ യുഎസിന് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ 39,728 പേര്‍ ഇതുവരെ മരിച്ചു. റഷ്യയില്‍ കോവിഡ് ബാധിതര്‍ 4.32 ലക്ഷമായി. മരണം 52,00 കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. രോഗികള്‍ രണ്ട് ലക്ഷവും മരണം ആറായിരവും പിന്നിട്ടു. അതേസമയം 31,64,253 പേര്‍ ഇതുവരെ രോഗമുക്തരായി. 30,14,905 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 54,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമാണ്.

പാകിസ്താന്‍ (4065), ബംഗ്ലാദേശ് (2695), ഇറാന്‍ (3134), മെക്‌സിക്കോ (3891), സ്വീഡന്‍ (2214), സൗദി അറേബ്യ (2171), ഖത്തര്‍ (1901), ബ്രസീല്‍ (1569), ഒമാന്‍ (738), അഫ്ഗാനിസ്താന്‍ (758), ഫിലിപ്പീന്‍സ് (751), ഇന്‍ഡൊനീഷ്യ (684), കുവൈത്ത് (710), ബെലാറസ് (861) എന്നിവിടങ്ങളിലാണ് ബുധനാഴ്ച കൂടുതല്‍ പേര്‍ രോഗികളായത്. പാകിസ്താനില്‍ ഇതാദ്യമാണ് ഒറ്റദിവസം നാലായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

സ്പെയ്നിലും ബ്രിട്ടണിലും ഇറ്റലിയിലും പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 30,89,892 പേര്‍ രോഗമുക്തി നേടി. 30,14,905 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 54,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *