കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താസമ്മേളനം ഇടവിട്ട ദിവസങ്ങളില്‍ ആക്കിയ വിഷയത്തില്‍ ന്യൂസ്ക്രിയേറ്റര് നടത്തിയ വോട്ടെടുപ്പില്‍ 92% പേരും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒരു ആശ്വാസമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. 8% ആളുകള്‍ മാത്രമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ന്യൂസ്ക്രിയേറ്റര് ഫേസ്ബുക്ക് പേജിലാണ് വോട്ടെടുപ്പ് നടത്തിയത്.
കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ ലോക്ഡൗണ്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനായിരുന്നു മുഖ്യമന്ത്രി ദിവസേന വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം ഇനി ഇടവിട്ട ദിവസങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ വിവാധങ്ങളും ഉയര്‍ന്നു വന്നിരുന്നു.