കോവിഡ് കാലത്ത് ബോറടി മാറ്റാൻ കുറച്ചു കോമഡി ആവാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തോന്നിക്കാണും …

അപ്പോഴാണ് അദ്ദേഹം ഫോണെടുത്ത് ദുബായിലേക്ക് കറക്കിക്കുത്തി ഒരു വിളി വിളിച്ചത്. താനും ഏന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി നിർമിച്ചതാണ് എന്നു തോന്നിപോവുന്ന രീതിയിലുള്ള ഒരു വീഡിയോ.

പ്രവാസികളുടെ ഇത്രയും ഗൗരവമേറിയ പ്രശ്നം ഈ രീതിയിൽ ആണോ കൈകാര്യം ചെയേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ ചോദിക്കുന്നത്.


ഇത്തരത്തിൽ ഒരു വീഡിയോ നിർമിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ഇമേജ് കൂടും എന്നാവും ഇക്കൂട്ടർ വിചാരിച്ചിട്ടുണ്ടാവുക. എന്തായാലും ഇത് ഒരു ഉണ്ടയില്ലാ വെടി പോലെ ആവുകയും ബൂമറാംഗ് പോലെ തിരിച്ചു വരികയും ചെയ്തു. ചെന്നിത്തല ഫോണിൽ ദുബായിലേക്ക് വിളിച്ച മഹാദേവൻ ഇപ്പോൾ ഉള്ളത് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലാണ്.

ആ ഫോൺ വിളി ഇങ്ങനെയായിരുന്നു….

“ഹലോ മഹാദേവൻ എങ്ങനെയുണ്ട് ദുബായ് ഇൻകാസ്, ഒഐസിയുടെ കാര്യങ്ങളൊക്കെ, ഓ…4500 കിറ്റ് വിതരണം ചെയ്തല്ലേ ?”

ഈ പറയുന്ന ഇ൯കാസ് യുഎഇ പ്രസിഡന്റ് ആയ കായംകുളം സ്വദേശിയായ മഹാദേവന്‍ വാഴശ്ശേരിൽ എന്ന വ്യക്തി മാ൪ച്ച് 22ന് നാട്ടിലെത്തി ആരോഗ്യവകുപ്പിന്റെ നി൪ദ്ധേശ പ്രകാരം കായംകുളത്തെ വീട്ടില്‍ ക്വാറന്റയിനിലാണ്..

ഇക്കാര്യം അദ്ദേഹം തന്നെ പറയുന്ന വീഡിയോ മഹാദേവൻ്റെ ഫേസ് ബുക്ക് വാളിലുണ്ട്.

അങ്ങനെ ആഴ്ചകളായി നാട്ടിൽ കഴിയുന്ന മഹാദേവനെയാണ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ദുബായിലേക്ക് വിളിച്ച് 4500 കിറ്റ് കൊടുത്തില്ലേ എല്ലാം ഓക്കെയല്ലെ കൂടുതൽ ഇടപെടണോ എന്നൊക്കെ ചോദിക്കുന്നത്.

അത്യാവശ്യം ബോധമുള്ള ആർക്കു നോക്കിയാലും ആ വീഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. രമേശ് ചെന്നിത്തല വെറുമൊരു ഒരു രാഷ്ട്രീയ നേതാവ് അല്ല. കേരളത്തിൻറെ പ്രതിപക്ഷനേതാവാണ്. ഇത്തരം സാഹചര്യത്തിൽ ഒരിക്കലും ചെയ്യേണ്ട ഒരു കാര്യമല്ല അദ്ദേഹം ചെയ്തത്. രമേശ് ചെന്നിത്തല ഇത്തരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ഇതാദ്യമായല്ല.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതിശ്ചായ കൂട്ടുന്നതിനായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നും അവർ ഇമേജ് ബില്‍ഡിംഗ് നടത്തുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

മറ്റൊരു സന്ദർഭത്തിൽ കേരളം കോവിഡിനെ നേരിടാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം തെറ്റാണെന്നും അമേരിക്കയുടെ രീതികൾ പിന്തുടരണം എന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

നാളെ എന്ത് എന്നറിയാതെ ലോകമാകെ ഒരു മഹാവ്യാധി പടർന്ന് പിടിക്കുമ്പോൾ ആകെ ആശങ്കപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയുമാണ് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഇത്തരത്തിൽ തെറ്റിധരിപ്പിക്കുന്നതും പരിഹസിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *