സൂഫിയും സുജാതയും പിന്നെ മുല്ലമാരും

കള്‍ച്ചറല്‍ ഡെസ്‌ക്: സിനിമ ഹറാമായിരുന്ന മുസ്ലിം സമുദായം ഇപ്പോള്‍ സിനിമയെ നിരൂപണം ചെയ്തു തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ് മുസ്ല്യാക്കന്‍മാരുടെ സിനിമാറിവ്യൂകള്‍. സുഫിയും സുജാതയുമാണ് മുല്ലകളെ ഹാലിളക്കിയിരിക്കുന്നത്. സുജാതയും സൂഫിയും എന്ന സിനിമയിലെ സൂഫി യഥാര്‍ത്ഥ സൂഫിയല്ലെന്നാണ് പ്രധാനപ്രശ്‌നം. സുഫിയും സുജാതയും തമ്മിലുളള പ്രണയം ആത്മീയ പ്രണയം അല്ലെന്നും മുല്ലമാര്‍ വാദിക്കുന്നു. ചിലരുടെ വാദങ്ങള്‍ വളരെ ബാലിശമാണ്. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ നന്നായി ട്രെന്‍ഡിങ് ആകുന്നുണ്ട് അവരുടെ നിരൂപണ പ്രസംഗങ്ങള്‍. സാംസ്‌കാരികമായി […]

ടൊവീനോ ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ അടിച്ചു തകർത്തു

ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്ക് വേണ്ടി കാലടി മണപ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റ് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍ നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്നും യാചിച്ച് ശീലമില്ലാത്തതിനാലാണ് പൊളിച്ചതെന്നും അന്താരാഷ്ട്ര ഹിന്ദുപരിഷത് നേതാവ് ഹരി പാലോട് അവകാശപ്പെടുന്നു. 50 ലക്ഷത്തിന് മുകളില്‍ ചെലവിട്ട് പൂര്‍ത്തിയാക്കി പള്ളിയുടെ സെറ്റ് ആണ് രാഷ്ട്രീയ ബജ്‌റ്ഗദള്‍ നശിപ്പിച്ചത്. സെറ്റ് കൂടം ഉപയോഗിച്ച് തകര്‍ക്കുന്ന […]

ഭൂമിയിലെ മാലാഖാമാർക്കായ് ഒരു സമർപ്പണം ; ‘അപ്പുന്റെ മാലാഖ’ ശ്രദ്ധേയമാകുന്നു

അജിത് വി പി സംവിധാനം ചെയ്‌ത ‘അപ്പുന്റെ മാലാഖ’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്നാണ് 4.30 മിനിട്ടുള്ള ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. കൊറോണ കാലത്ത് ആരോഗ്യമേഖലയെ താങ്ങി നിർത്തുന്ന ഭൂമിയിലെ മാലാഖാമാർക്കായിട്ടാണ് ഈ ഷോർട്ട് ഫിലിം സമർപ്പിച്ചിരിക്കുന്നത്. ഹരിപ്രസാദ് സുകുമാരനും നിസാം ചിത്രാഞ്ജലിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും സിനിമാറ്റോഗ്രാഫിയും നിർവഹിച്ചിരിക്കുന്നത് അജിത് വി പി ആണ്. വിവേക് […]

ചുണ്ടിൽ എരിയുന്ന ബീഡിയും കണ്ണിൽ ക്രൗര്യവുമായി നിവിൻ പോളി ; തുറമുഖം സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന പുതിയ സിനിമയുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത നാടക രചയിതാവ് കെ എം ചിദംബരന്‍ മാസ്റ്റര്‍ എഴുതിയ ‘തുറമുഖം’ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരനാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി എഴുതിയ നാടകം കൊച്ചി തുറമുഖ പ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു […]

മലയാളത്തിലും ഓൺലൈൻ റിലീസ് ; ജയസൂര്യയുടെ സൂഫിയും സുജാതയും ആദ്യ ചിത്രം

ജയസൂര്യ ചിത്രം ‘സൂഫിയും സുജാത’യും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. അ​ദിഥി റാവുവാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യമായാണ് മലയാള സിനിമ തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രമാണ് ‘സൂഫിയും സുജാതയും’. ആമസോൺ പ്രൈം വഴി ഏഴ് […]

‘കോഴിപ്പോര്’ സംവിധായകരിലൊരാളായ ജിബിറ്റ് അന്തരിച്ചു

കോഴിപ്പോര് എന്ന സിനിമയുടെ കഥാകൃത്തും സംവിധായകരിൽ ഒരാളുമായ ജിബിറ്റ് ജോർജ്ജ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു .സുഹൃത്ത് ജിനോയ് ജനാര്‍ദ്ദനനൊപ്പം ചേര്‍ന്നാണ് ജിബിറ്റ് ജോര്‍ജ്ജ് കോഴിപ്പോര് സംവിധാനം ചെയ്തത്. സംവിധായകര്‍ തന്നെയായിരുന്നു തിരക്കഥ. ഇന്ദ്രന്‍സ്, പൗളി വല്‍സണ്‍, നവജിത് നാരായണന്‍, ജോളി ചിറയത്ത് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.കോഴിപ്പോര് എന്ന സിനിമയില്‍ നവജിത് നാരായണന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് ജിബിറ്റ് എന്നായിരുന്നു.

നടൻ ഋഷി കപൂർ അന്തരിച്ചു

നടൻ ഋഷി കപൂർ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ എച്ച്എൻ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സഹോദരൻ റൺധീർ കപൂർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവരുന്നത്. ക്യാൻസർ ബാധിതനായ റിഷി കപൂറിനെ ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു വർഷത്തോളമായി യുഎസിൽ ക്യാൻസർ ചികിത്സയിലായിരുന്ന ഋഷി കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തുന്നത്. ഫെബ്രുവരിയിൽ അദ്ദേഹം […]

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

മുംബെെ: നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ. രാജസ്ഥാനിലെ ബീ​ഗം ഖാൻ-ജ​ഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് […]

ചെമ്പൻ വിനോദ് വിവാഹിതനായി

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തി.

ബ്രാഹ്മണൻ ബീഫ് ആവശ്യപ്പെടുന്ന രംഗം; ‘വരനെ ആവശ്യമുണ്ട്’ മത വികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതി

‘വരനെ ആവശ്യമുണ്ട്’ സിനിമയുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ ദുൽഖർ സൽമാന് കഴിഞ്ഞ രണ്ട് ദിവസമായി വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നാണ് ദുൽഖറിനെതിരെ വിമർശനങ്ങൾ ഉയരുന്നു. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം തൻ്റെ വളർത്തുനായയെ ‘പ്രഭാകരാ’ എന്ന് വിളിക്കുന്നത് മുൻ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ പരിഹസിച്ചാണെന്നാണ് കഴിഞ്ഞ ദിവസം തമിഴ് ട്വിറ്റർ ഉപഭോക്തക്കൾ ആരോപിച്ചത്. ദുൽഖറിനെയും കുടുംബത്തെയും ട്വിറ്ററിലൂടെ പലരും ക്രൂരമായി അവഹേളിക്കുകയും ചെയ്തു. തുടർന്ന് പ്രഭാകരൻ […]