കരിപ്പൂരിൽ വിമാനാപകടം: റൺവേയിൽ നിന്ന് തെന്നിമാറി; പൈലറ്റ് മരിച്ചു

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് പകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ നിന്നുള്ള വിമാനമാണെന്ന വിവരവും ലഭിക്കുന്നുണ്ട്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും […]

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്. കേന്ദ്രമന്ത്രി സഭയൈൽ ഒരു അംഗത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. ‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എൻ്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവുകയും […]

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ആറ് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം, മലപ്പുറം, കാസർഗോഡ്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങളുണ്ടായത്. ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരിച്ചത് തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58). എറണാകുളത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശിയും മരിച്ചു. സി കെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഇന്നലെ […]

പാലക്കാട്ട് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം

പാലക്കാട്ട് ഇന്ന് രണ്ടാമതും കൊവിഡ് മരണം. മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34). ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അർബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊവിഡ് ഫലം പുറത്തുവന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇന്ന് ഇതോടെ അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലായാണ് മറ്റ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും […]

കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ […]

ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ച വരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള […]