വൈറസ് വ്യാപനം തടയില്ല; വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് കേന്ദ്രം

വാര്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എന്‍95 മാസ്‌കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ ശ്വസിക്കുമ്പോള്‍ വായു ശുദ്ധീകരിച്ച് ഉള്ളിലെത്തുമെങ്കിലും പുറന്തള്ളുന്ന വായു അപകടകരമാകാം. ഇത്തരം മാസ്‌കുകള്‍ വൈറസിനെ പുറത്തേക്ക് വിടുന്നതിനെ പ്രതിരോധിക്കില്ല. ഉപയോഗിക്കുന്നയാള്‍ കൊവിഡ് ബാധിതനാണെങ്കില്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് […]

ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി

ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസിലാണ് മനുഷ്യരില്‍ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങിയത്. 18 മുതല്‍ 55 വയസുവരെ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. രാജ്യത്ത് തദ്ദേശീയമായി കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഡല്‍ഹി എയിംസിലും ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് നിലവില്‍ മനുഷ്യരില്‍ കൊവാക്‌സിന്‍ മരുന്ന് പരീക്ഷണം തുടങ്ങിയത്. ഈവര്‍ഷം […]

രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു . 24 മണിക്കൂറിനിടെ 40425 പേര്‍ക്ക് രോഗബാധ

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റെക്കോഡ് ചെയ്തത് നാൽപ്പതിനായിരത്തിലധികം കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,90,459 പേരാണ് […]

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന് എതിരെ ഇന്‍റര്‍പോളിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കസ്റ്റംസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് […]

ചൊൽപ്പടിക്കു കിട്ടുന്നില്ല; പി.ടി.ഐയുടെ കഴുത്ത് ഞെരിച്ചു കേന്ദ്രം!

നാഷ്ണൽ ഡസ്ക് : ഇന്ത്യയുടെ പ്രീമിയർ വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യക്ക് (പി.ടി.ഐ) 84.48 കോടി രൂപയുടെ കുടിശിക ആവശ്യപ്പെട്ട കേന്ദ്രം നോട്ടീസ് അയച്ചു. കേന്ദ്ര ഭവന,ന​ഗര വകുപ്പ് മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ പാർലമെന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി.ടി.ഐ ആസ്ഥാനത്തിന്റെ ലീസ് ഇനത്തിലുളള കുടിശ്ശികയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജൂലൈ 7 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ പി.ടി.ഐ അധികൃതർക്ക് നോട്ടീസ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. […]

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ

ന്യുഡൽഹി: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താംതരം പരീക്ഷഫലം നാളെ (ജൂലൈ-15) പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവ വികസന വകുപ്പ് മന്ത്രി രമേഷ് പൊക്രിയാൽ അറിയിച്ചു. 18 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. cbseresults.nic.in, results.nic.in. എന്നീ വെബ്സൈറ്റുകളിലാണ് ഫലം പ്രസിദ്ധപ്പെടുത്തുക. കഴിഞ്ഞ ദിവസം പ്ലസ്ടു പരീക്ഷാഫലം ബോർഡ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ട്വീറ്റ് താഴെ: My dear Children, Parents, and Teachers, the results of class X CBSE […]

സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; ​ഗെഹലോട്ട് ​ഗവർണ്ണറെ കണ്ടു

​​നാഷ്ണൽ ഡസ്ക്: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെയുള്ള നടപടി കുതിരക്കച്ചവടം നടത്തിയതിനാലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സർക്കാറിനെ താഴെയിടാൻ ബി.ജെ.പിയുമായി ചേർന്ന് പൈലറ്റ് ​ഗൂഡാലോചന നടത്തിയത് നേരത്തെ വ്യക്തമായിരുന്നുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ​ഗവർണ്ണറെ കണ്ട് മടങ്ങവെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ആറ് മാസമായി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നെന്നും ഗെഹ്‌ലോട്ട് […]

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷമായി; 24 മണിക്കൂറിനുള്ളിൽ 553 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 9,06,752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേർ രോഗമുക്തി നേടി. 23,727 പേർ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചു. ജൂലൈ 13 വരെയുള്ള കണക്കുകൾ പ്രകാരം 1,20,92,503 […]

കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധന 25,000 കടക്കുന്നു

ഡല്‍ഹി: എട്ട് ലക്ഷത്തിലേക്ക് അടുത്ത് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 26,506 പേര്‍ക്കാണ്. ഇത് വരെയുണ്ടായിരുന്ന കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ഇരുപത്തി അയ്യായിരം കടക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 475 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇത് വരെ 21,604 പേര്‍ […]

കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ ഓക്സിജന് വേണ്ടിയും കടുത്ത ആവശ്യം; ഭയപ്പെടുത്തി കണക്കുകള്‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഓക്സിജന് വേണ്ടിയുള്ള ആവശ്യവും കുത്തനെ വര്‍ധിക്കുന്നു. ഓക്സിജന്‍ സിലിണ്ടറിന് വേണ്ടിയുള്ള ആവശ്യം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ ഇവയുടെ കയറ്റുമതി നിര്‍ത്തിവച്ചിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യ ഘട്ടങ്ങളിലല്ലാതെ ഓക്സിജന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പ്രധാന ലക്ഷണം ശ്വാസ തടസമായതുകൊണ്ട് തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകളും ആവശ്യമായി വരികയാണ്. പത്ത് ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമാണ് നിലവില്‍ […]