സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ […]

ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ; ഈ വർഷം ഒക്ടോബർ 31 വായ്പകൾക്കായി അപേക്ഷിക്കാം: കേന്ദ്ര ധനമന്ത്രി

ശക്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സമഗ്രതല സ്പര്‍ശിയായ ഒരു പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. നാല് വർഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികൾക്ക് […]

ധൈര്യം..സമ്മതിക്കണം!!! മരകൊമ്പിലിരുന്ന രാജവെമ്പാലയെ അതിസാഹസികമായി വനംവകുപ്പ് സംഘം പിടികൂടി

കാഞ്ഞിരപ്പുഴ:പാമ്പുകള്‍ക്കിടയിലെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ വനപാലകര്‍ പാലക്കയത്ത് നിന്ന് അതിസാഹസികമായി പിടികൂടി.പത്തടിയോളം നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന രാജവെമ്പാലയെ മരത്തിന്റെ കൊമ്പില്‍ നിന്നാണ് മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പാലക്കയം സെക്ഷന്‍ ഫോറസ്റ്റിലെ വനപാലകരും ചേര്‍ന്ന് പിടികൂടിയത്. കാഞ്ഞിരപ്പുഴ പാലക്കയം നിരവില്‍ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ തോട്ടത്തിലുള്ള മരക്കൊമ്പില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് രാജവെമ്പാലയെ കണ്ടത്.ഉടന്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പാലക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഗിരീഷിന്റേയും മണ്ണാര്‍ക്കാട് സെക്ഷന്‍ […]

വാളയാര്‍ പ്രതിഷേധം: ആരായാലും നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രിത അളവില്‍ മാത്രമേ മലയാളികളെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിരീക്ഷണം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും പ്രതിരോധ നടപടികളുടെ ഭാഗമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ട്. സമൂഹ വ്യാപന സാധ്യതയിലേക്ക് പോകാതിരിക്കാന്‍ കര്‍ശന ജാഗ്രത അത്യാവശ്യമാണ്. കൊവിഡ് കാലത്ത് ആള്‍ക്കൂട്ടം വേണ്ടെന്ന് പറയുന്നത് ദ്രോഹിക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി. വാളയാറിലെ പ്രതിഷേധം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗം […]

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കുറവ് യാത്രക്കാരെ മാത്രമേ ഒരു സമയം ബസിൽ യാത്രചെയ്യിക്കാൻ സാധിക്കുകയുള്ളു. ഇതോടെ ബസ് സർവീസുകൾ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചീർജ് വർധിപ്പിക്കുന്നത്. വർധന കൊവിഡ് കാലത്ത് മാത്രമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 74000 കവിഞ്ഞു, മരണസംഖ്യ 2415 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 74000 കവിഞ്ഞു. ഇതുവരെ 74292 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 2415 പേരുടെ ജീവനാണ് വൈറസ് കവര്‍ന്നത്. രാജ്യത്തെ നാല് സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 24000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവുമാണ് […]

ലോകത്ത് കോവിഡ് മരണം 2.91 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 42,56,991

വാഷിംഗ്ടണ്‍: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി രണ്ടു ലക്ഷം കടന്നു. ഒടുവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 42,56,991 പേര്‍ക്കാണ് വൈറസ് ബാധ ഏറ്റിരിക്കുന്നത്. അതേസമയം, കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു.15 ലക്ഷത്തിലധികം പേര്‍ ആണ് ഇതുവരെ രോഗവിമുക്തരായത്. അമേരിക്കയില്‍ മാത്രം 13.69 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കും. സ്‌പെയിന്‍ -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, […]

തമി‌ഴ്‌നാട്ടില്‍ നിന്ന് പാസില്ലാതെ സംസ്ഥാനത്തേക്കെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്

പാലക്കാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് കടക്കാന്‍ നിര്‍ദേശിച്ച പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒമ്ബത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്. മെയ് എട്ടിന് […]