വീണ്ടും കൊവിഡ് മരണം: പാലക്കാട് സ്വദേശിയായ 73-കാരി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാള്‍ (73) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. സഹോദരനോടും കൊച്ചുമകനോടുമൊപ്പം ഒരു കാറിലാണ് മെയ് 25-നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്നും പാലക്കാട് എത്തിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. നാട്ടിലേക്കെത്തുമ്പോള്‍ തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്ന ഇവര്‍ക്ക് ആദ്യം നടത്തിയ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് […]

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ ഫലപ്രഖ്യാപനം ജൂലായ് ആദ്യം

തിരുവനന്തപുരം: കോവിഡ് കാരണം ഏറെ വൈകിപ്പോയ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം നടക്കുമെന്ന് സൂചന. തിങ്കളാഴ്ച എസ്എസ്എല്‍സി രണ്ടാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളേയും ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട്. പല ക്യാമ്പുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനത്തിലാണ് മൂല്യനിര്‍ണ്ണയം നടക്കുന്നത്. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് വിവരം. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച ആവശ്യമാണ്. ഇതെല്ലാം പൂര്‍ത്തിയാക്കി ജൂലായ് ആദ്യവാരം തന്നെ പരീക്ഷാഫലം […]

65 ലക്ഷം കടന്ന് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറേ രോഗികള്‍

ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. ഒരു ലക്ഷത്തിലേറേ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചതെന്നാണ് കണക്കുകള്‍. നാലായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ഒരു ദിവസം മരണമടയുന്നത്. ഇതോടെ ആകെ മരണം നാല് ലക്ഷത്തിനടുത്തായി ഉയര്‍ന്നു. കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 20,322 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1081 പേരാണ് മരിച്ചത്. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം 19 […]