ബസ് ചാര്‍ജ് അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ: കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ബസിന് അധിക നിരക്ക് ഈടാക്കുന്നത് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. അധിക നിരക്ക് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ചാര്‍ജ് കൂട്ടിയിരുന്നു. പിന്നീടിത് പഴയപടി ആക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കൂട്ടിയ ബസ് നിരക്ക് ഉടമകള്‍ക്ക് ഈടാക്കാം. സര്‍ക്കാര്‍ […]

പോലീസ് സ്‌റ്റേഷനിലെത്തി 200 രൂപ കടം ചോദിച്ച് വീട്ടമ്മ; സഹായ ഹസ്തവുമായി ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെത്തി 200 രൂപ കടം ചോദിച്ച് വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാലോട് പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം 2000 രൂപ കടം തരുമോ എന്ന് ചോദിച്ച് ഒരു കുടുംബമെത്തിയത്. ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം പട്ടിണിയിലാണെന്നായിരുന്നു വീട്ടമ്മ പാലോട് എസ്‌ഐയ്ക്ക് നല്‍കിയ കത്തിന്റെ ഉള്ളടക്കം. ലോക്ക് ഡൗണില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയത്. വാടകയ്ക്ക് […]

കോവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷത്തിനടുത്തു: മരണം 4.08 ലക്ഷം

ലോകത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 72 ലക്ഷമായി ഉയരുന്നു. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. കോവിഡ് രോഗികളില്‍ മുന്നില്‍ അമേരിക്കയാണ്. 20.26 ലക്ഷമാണ് അമേരിക്കയില്‍ ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം. മരണം 1.13 ലക്ഷമായി. ബ്രസീലിലും റഷ്യയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രസീലില്‍ 7.10 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 37,312 കടന്നു. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും […]