ഡല്‍ഹിയിയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സര്‍വകക്ഷി യോഗം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഡല്‍ഹിയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കോവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പകുതിയായി കുറയ്ക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യവും യോഗത്തില്‍ അംഗീകരിച്ചു. ഡല്‍ഹിയിലെ പരിശോധനകള്‍ സംബന്ധിച്ച പരാതികളാണ് പ്രധാനമായും യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ജൂണ്‍ 20 മുതല്‍ പ്രതിദിനം 18,000 പരിശോധനകള്‍ നടത്താമെന്ന് യോഗം തീരുമാനിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ന്‍മെന്റ് സോണിലുള്ള […]

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഔദ്യോഗിക ആവശ്യത്തിനെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റൈന്‍ വേണ്ട

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഔദ്യോഗിക ആവശ്യത്തിന് എത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റൈന്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു തങ്ങി മടങ്ങാം. പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്‍പെത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കാണ്. ഇവരും ഏഴുദിവസം സംസ്ഥാനത്തു തങ്ങി എട്ടാം നാള്‍ സംസ്ഥാനത്തിനു പുറത്തേക്കുപോകണം. കൂടാതെ അവര്‍ വരുമ്പോള്‍ നേരെ താമസസ്ഥലത്തേക്ക് എത്തണം. പൊതുഇടങ്ങളോ ആശുപത്രികളോ […]

അധിക വൈദ്യുതി ബില്‍ വിവാദം; കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ലോക് ഡൗണ്‍ കാലത്ത് അധിക വൈദ്യുതി ബില്‍ വന്ന വിവാദത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത് മൂവാറ്റുപുഴ സ്വദേശിയാണ്. കേസില്‍ കോടതി വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്‌ക്കൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്നാണ് ആരോപണം. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്ഇബി ആവര്‍ത്തിക്കുമ്പോഴും പരാതികള്‍ […]

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ രണ്ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരടക്കം 40 ജീവനക്കാര്‍ ക്വാറന്റൈനില്‍

കണ്ണൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ക്വാറന്റൈനിലായത് രണ്ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരടക്കം 40 ജീവനക്കാരാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശത്ത് നിന്നെത്തിയവരെ കൊല്ലത്തേക്ക് കൊണ്ടുപോയ കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 10-ാം തീയ്യതി ഈ ഡ്രൈവര്‍ കണ്ണൂര്‍ ഡിപ്പോയിലെത്തയിരുന്നു. ഇതേതുടര്‍ന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും […]

കോവിഡില്‍ വിറങ്ങലിച്ച് ലോകം: രോഗ ബാധിതര്‍ 80 ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകള്‍

കോവിഡിന്റെ വലയില്‍ കുടുങ്ങി കരകയറാനാകാതെ ലോകം. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,982,822 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു എന്നാണ് കണക്കുകള്‍. ലോകത്താകെ നാളിതുവരെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ […]