പ്രതീക്ഷയോടെ ആരോഗ്യ മേഖല; ഗുരുതര കോവിഡ് രോഗികളില്‍ ഡെക്സാമെത്താസോണ്‍ ഫലപ്രദം

ലണ്ടന്‍: ജനറിക് സ്റ്റിറോയ്ഡായ ഡെക്സാമെത്താസോണ്‍ കോവിഡ് രോഗം ഗുരുതരമായവരില്‍ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍. ഈ മരുന്ന് ചെറിയ ഡോസില്‍ നല്‍കുന്നത് മരണ നിരക്ക് കുറക്കാന്‍ സഹായിച്ചെന്ന് പരീക്ഷണ ഫലം തെളിയിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. പരീക്ഷണ ഫലം വലിയ വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പരീക്ഷണത്തിന് പിന്നില്‍ ബ്രിട്ടന്‍ കേന്ദ്രീകരിച്ച ആരോഗ്യവിദഗ്ധരാണ്. റിക്കവറി എന്നാണ് പരീക്ഷണത്തിന് നല്‍കിയ പേര്. കോവിഡ് രോഗികളില്‍ മരുന്ന് പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മരുന്ന് കൂടുതല്‍ […]

അതിര്‍ത്തിയിലെ സംഘര്‍ഷം; കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്, പ്രകോപനം ഉണ്ടാക്കിയത് ചൈന

ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തില്‍ ചൈനയാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്. ചൈന അതിര്‍ത്തിയില്‍ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാന്‍ ഇന്ത്യന്‍ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യന്‍ പട്രോളിങ് സംഘമായ പിപി14 ഗാല്‍വാന്‍ താഴ്വരയിലെ 14ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ അപ്പോള്‍ ആളുകള്‍ കുറവായിരുന്നു. […]