ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി

ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസിലാണ് മനുഷ്യരില്‍ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങിയത്. 18 മുതല്‍ 55 വയസുവരെ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. രാജ്യത്ത് തദ്ദേശീയമായി കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഡല്‍ഹി എയിംസിലും ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് നിലവില്‍ മനുഷ്യരില്‍ കൊവാക്‌സിന്‍ മരുന്ന് പരീക്ഷണം തുടങ്ങിയത്. ഈവര്‍ഷം […]

പിണറായിക്കെതിരെ നടപടിയെടുക്കണം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്‌

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണം, സ്വജനപക്ഷപാതം, ക്രിമിനല്‍ വത്കരണം എന്നീ ആരോപണങ്ങള്‍ എടുത്തുപറഞ്ഞാണ്‌ ചെന്നിത്തല യെച്ചൂരിക്ക് കത്തയച്ചിരിക്കുന്നത്. പ്രത്യയശാസ്ത്രപരമായി സിപിഎം ഉയര്‍ത്തുപിടിക്കുന്ന എല്ലാ ആശയങ്ങളേയും കാറ്റില്‍പറത്തിയാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം. ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തിന് സിപിഎമ്മിന്റെ സമുന്നതനായ നേതാവെന്ന നിലയില്‍ യെച്ചൂരി മറുപടി […]

കോവിഡ് ചട്ട ലംഘനം; പോത്തീസിന്‍റെയും രാമചന്ദ്രന്‍റെയും ലൈസൻസ് റദ്ദാക്കി…

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തുടർച്ചയായി ചട്ടലംഘനം നടത്തിയ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്‌ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സ്. തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്സ്. കോവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങൾക്കുമെതിരെ കോർപ്പറേഷൻ കടുത്ത നടപടി സ്വീകരിച്ചത്. കോവിഡ് ചട്ടം ലംഘിച്ചതിന് തിരുവനന്തപുരം കോർപ്പറേഷന്‍റേതാണ് […]

രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു . 24 മണിക്കൂറിനിടെ 40425 പേര്‍ക്ക് രോഗബാധ

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റെക്കോഡ് ചെയ്തത് നാൽപ്പതിനായിരത്തിലധികം കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,90,459 പേരാണ് […]

പാലക്കാട്‌ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു

പാലക്കാട്‌ : പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കരോഗബാധ കൂടിയതോടെ പ്രദേശത്ത്‌ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടാമ്പി കോവിഡ്‌ ക്ലസ്‌റ്റർ ആയെന്നും സമീപത്ത്‌ കൂടുതൽ ക്ലസ്‌റ്ററുകൾക്കും സാധ്യതയുണ്ടെന്ന്‌ മന്ത്രി എ കെ ബാലൻ പറഞ്ഞു. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഗതാഗതം ഉണ്ടാകില്ല. മത്സ്യമാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്കും അവരുമായി സമ്പർക്കമുള്ള 67 പേരിലുമാണ്‌ ഇന്നലെ രോഗം സ്ഥിരീകരിച്ചത്‌. പട്ടാമ്പി പൂർണമായും അടച്ചു. മെഡിക്കൽ സ്‌റ്റോർ മാത്രമാണ്‌ ഞായറാഴ്‌ച തുറന്നത്‌. […]

തദ്ദേശ തെരഞ്ഞെടുപ്പ് ; ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ നടപടികൾ ആലോചിക്കാൻ യോഗങ്ങൾ വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓഗസ്റ്റിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തരുടേയും യോഗം വിളിച്ച് സ്ഥിതി വിലയിരുത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് ആലോചിക്കാനാണ് യോഗം വിളിച്ചത്. ഓഗസ്റ്റിൽ നടക്കുന്ന യോഗത്തിന് ശേഷം സ്ഥിതി വിലയിരുത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം . […]

മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു

മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയും അടഞ്ഞ് കിടക്കുകയാണ്. തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പിൽ കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രവും ഉൾപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രത്തിലുള്ള […]