കൊച്ചിയിൽ പതിനെട്ട് കന്യാസ്ത്രീകൾക്ക് കൊവിഡ്

കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വൈപ്പിനിൽ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണിവർ. കന്യാസ്ത്രീകളുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ കൊച്ചി നോർത്ത് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം തടയില്ല; വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് കേന്ദ്രം

വാര്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എന്‍95 മാസ്‌കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ ശ്വസിക്കുമ്പോള്‍ വായു ശുദ്ധീകരിച്ച് ഉള്ളിലെത്തുമെങ്കിലും പുറന്തള്ളുന്ന വായു അപകടകരമാകാം. ഇത്തരം മാസ്‌കുകള്‍ വൈറസിനെ പുറത്തേക്ക് വിടുന്നതിനെ പ്രതിരോധിക്കില്ല. ഉപയോഗിക്കുന്നയാള്‍ കൊവിഡ് ബാധിതനാണെങ്കില്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് […]

ഫണ്ട് തിരിമറിക്കേസ്: ജാസ്മിന്‍ ഷാ അടക്കമുള്ള നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തിരിമറിക്കേസില്‍ ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. മറ്റ് മൂന്ന് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സംഘടനയുടെ ഫണ്ടില്‍ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന്‍ […]

സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടി; വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 24ന് മൂന്നു മണി വരെയാണ് ഇരുവരുടെയും കസ്റ്റഡി നീട്ടിയത്. ജാമ്യാപേക്ഷ 24ന് പരിഗണിക്കും. ഇരുവരെയും അഞ്ചു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇതിനിടെ സരിത്തിനെ ഒരു ദിവസത്തേക്ക് ചോദ്യംചെയ്യാന്‍ കസ്റ്റംസ് അനുമതി തേടി. ഷാഫി, അബ്ദു, റമീസ് എന്നിവരെ കസ്റ്റഡിയില്‍ […]