സംസ്ഥാനത്ത് ഇന്നും നാളെയും കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ; ഇടുക്കിയിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് (2020 ജൂലൈ 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’ അലേർട്ട്. ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പുകൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, […]

കൊച്ചിയില്‍ കനത്ത മഴ; റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു

കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിലാണ് അപകടം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. മണ്ണിടിയുമ്പോൾ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. മൂന്ന് കാറുകളാണ് താഴേക്ക് മറിഞ്ഞത്. കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അതേസമയം എറണാകുളം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് തുടരുന്നത്. കൊച്ചി നഗരത്തിലും ആലുവയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വെള്ളം കയറി.കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി,കമ്മട്ടിപാടം, […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) ആണ് മരിച്ചത്. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. ഈ മാസം 25 നാണ് കുട്ടിഹസന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.40നാണ് മരണം സംഭവിച്ചത്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും.