ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ച വരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള […]

കൊവിഡിനെ തുരത്താമെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്

ഇടുക്കി: കൊവിഡ് വൈറസ് ബാധയെ തുരത്താമെന്ന് പറഞ്ഞ് കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കി പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പീരുമേട് പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ 13-ാം വാര്‍ഡിലായിരുന്നു സംഭവം. ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശനനിര്‍ദേശം മറികടന്നാണ് പാസ്റ്റര്‍ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയത്. തുടര്‍ന്ന് പാസ്റ്ററെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും കൊവിഡ് നിയന്ത്രണങ്ങള്‍ […]

നടൻ അനിൽ മുരളി അന്തരിച്ചു

നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം. പിന്നീട് ബോക്‌സർ, ഇവർ, ചാക്കോ രണ്ടാമൻ, ബാബ കല്യാണി, പുതിയ മുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

കോഴിക്കോട്ട് ചികിത്സയിലിരിക്കെ കൊവിഡ് ബാധിതൻ മരിച്ചു

കോഴിക്കോട് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലായ് പള്ളിക്കണ്ടി സ്വദേശി കെ ടി ആലിക്കോയയാണ് മരിച്ചത്. 77 വയസായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിക്കോയ. മരണകാരണം ഹൃദയാഘാതമാണ്.