വാഷിംഗ്ടണ്‍: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി രണ്ടു ലക്ഷം കടന്നു. ഒടുവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 42,56,991 പേര്‍ക്കാണ് വൈറസ് ബാധ ഏറ്റിരിക്കുന്നത്. അതേസമയം, കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു.15 ലക്ഷത്തിലധികം പേര്‍ ആണ് ഇതുവരെ രോഗവിമുക്തരായത്. അമേരിക്കയില്‍ മാത്രം 13.69 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കും. സ്‌പെയിന്‍ -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാന്‍സ് -1.78 ലക്ഷം, ബ്രസീല്‍- 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *