ലോകത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 72 ലക്ഷമായി ഉയരുന്നു. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. കോവിഡ് രോഗികളില്‍ മുന്നില്‍ അമേരിക്കയാണ്. 20.26 ലക്ഷമാണ് അമേരിക്കയില്‍ ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം. മരണം 1.13 ലക്ഷമായി. ബ്രസീലിലും റഷ്യയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രസീലില്‍ 7.10 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 37,312 കടന്നു. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ലോകത്ത് കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോക്ക്ഡൗണ്‍ യൂറോപ്പിലെ ലക്ഷക്കണക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതായി ഇംപീരിയില്‍ കോളേജ് ലണ്ടനിലെ ഒരു സംഘം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 2.65 ലക്ഷമായി. 7473 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *