തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ച വരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി 65 വയസ്സുള്ള ബീപാത്തു എന്നിവരാണ് മരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഉറവിടം അറിയാത്ത 29 പേരുണ്ട്. 31 പേർ വിദേശത്ത്് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 40 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 70, തൃശ്ശൂർ 83, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂർ 39 എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസർകോട് 28, കൊല്ലം 22, ഇടുക്കി 6, പാലക്കാട് 4, വയനാട് 3

Leave a Reply

Your email address will not be published. Required fields are marked *