കോവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി

കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളിൽ പരീക്ഷിച്ച് വിജയിച്ചുവെന്നും കോശങ്ങളിൽ വാക്സിൻ ആന്റിബോഡികൾ നിർമ്മിച്ച് കൊറോണ വൈറസിനെ നിർവീര്യമാക്കിയെന്നും ഇറ്റാലിയൻ വാർത്താ ഏജൻസി അൻസ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷഞങ്ങളുമായി വിവിധ രാജ്യങ്ങൾ മുന്നോട്ട് പോകുമ്പോഴാണ് ഇറ്റലിയുടെ അവകാശവാദം. റോമിലെ സ്പല്ലാൻസാനി ആശുപത്രിയിലായിരുന്നു വാക്സിൻ പരീക്ഷണമെന്നായിരുന്നു ഇറ്റലി അറിയിക്കുന്നത്. കോശത്തിലെ കൊറോണാ വൈറസിനെ വാക്സിൻ നിർവീര്യമാക്കി ഇനി […]

റഷ്യയിലെ പ്രധാനമന്ത്രിക്ക് കൊവിഡ്

റഷ്യയിൽ പ്രധാനമന്ത്രിക്ക് കൊവിഡ്. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി നടത്തിയ വിഡിയോ കോൺഫ്രൻസിനിടയിലാണ് റഷ്യൻ പ്രധാനമന്ത്രി താൻ കൊവിഡ് പോസിറ്റീവ് ആണെന്ന കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി ഇപ്പോൾ ഐസൊലേഷനിലാണ്. പകരം ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലോസോവ് താത്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കോർഡിനേറ്റിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആന്ദ്രേ […]

കൊറോണ: ലോകത്ത് മരണം രണ്ട് ലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 30 ലക്ഷം

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ടുലക്ഷം കടന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,064,147 ആയി. ഇതില്‍ പത്ത് ലക്ഷം രോഗികളും അമേരിക്കയിലാണ്. അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ അധികമാണിത്. 56,797 പേരാണ് ഇവിടെ മരിച്ചത്. സ്‌പെയിനില്‍ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയില്‍ രണ്ടു ലക്ഷവും പേര്‍ക്ക് രോഗം ബാധിച്ചു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഒന്നരലക്ഷത്തിലധികം രോഗികള്‍. തുര്‍ക്കിയില്‍ രോഗബാധിതര്‍ ഒരുലക്ഷം കടന്നു. അമേരിക്കയിലും ബ്രിട്ടനിലുമാണ് […]

സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി; കര്‍ശന ഉപാധികളോടെ മാളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെ മാളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മക്കയില്‍ 24 മണിക്കൂറും കര്‍ഫ്യൂ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കര്‍ഫ്യൂ ഇളവ് നാലു നഗരങ്ങളിലെ 20 പ്രദേശങ്ങള്‍ക്ക് ബാധകമല്ല. മക്കയിലെ നകാസ, ഹുശ് ബകര്‍, അല്‍ഹുജൂന്‍, […]

കൊറോണ: മരണം രണ്ട് ലക്ഷം കടന്നു; രോഗബാധിതര്‍ 30 ലക്ഷത്തിലേക്ക്

ലോകത്ത് കൊറോണ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പില്‍ ഒന്നേകാല്‍ ലക്ഷത്തോളം. അമേരിക്കയില്‍ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ് ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഒരുലക്ഷം കടന്നത് ഈ മാസം പത്തിന്. പിന്നെ രണ്ടാഴ്ചകൊണ്ടാണ് ഒരുലക്ഷം പേര്‍കൂടി മരിച്ചത്. ലോകത്താകെ രോഗബാധിതര്‍ 2,920,738 ആണ്. ഒമ്പതരലക്ഷത്തിലധികം അമേരിക്കയിലാണ്. അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ അധികമാണിത്. 81,700 ഓളം ആളുകള്‍ ഇതുവരെ രോഗമുക്തരായി. സ്പെയിനില്‍ രണ്ടു […]

ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 28 ലക്ഷം കടന്നു

ലോകത്ത് കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 28,27,981 ആയി. ആകെ മരണം 1,97,074 ആയി ഉയര്‍ന്നു. ലോകത്തിലെ ആകെ രോഗികളില് മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ് എന്നത് ആശങ്കാവഹമാണ്. അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 52168 പേര്‍ മരിക്കുകയും 9,24,402 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗം ആദ്യംകണ്ട ചൈനയില്‍ മരണസംഖ്യ ഒരാഴ്ചയോളമായി 4632ല്‍ തുടരുന്നു. അതേസമയം കോവിഡ് ബാധയും മരണവും […]

കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കും; കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ സാധ്യതയുണ്ട്. 265 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ”അബന്ധം കാണിക്കരുത്. നമുക്ക് പോകാന്‍ ഏറെ ദൂരമുണ്ട്. ഒരുപാട് കാലം കൊറോണ വൈറസ് നമ്മോടൊപ്പമുണ്ടാകും. വീട്ടിലിരിക്കാനുള്ള ഉത്തരവുകളും ശാരീരിക […]

ലോക് ഡൗണില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങായി പ്രവാസി ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’

ദുബൈ: കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണില്‍ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് കൈത്താങ്ങായി ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’. ലോകമൊട്ടാകെ കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി പ്രവാസികളാണ് സ്വദേശത്തേക്ക് എത്താന്‍ കഴിയാതെ കുടുങ്ങിപ്പോയത്. ഇവരില്‍ പലരും നിരവധി ബുദ്ധിമുട്ടുകള്‍ ആണ് നേരിടുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങളുള്ളവരെ സഹായിക്കുകയാണ് ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’ എന്ന പ്രവാസി ഓണ്‍ലൈന്‍ കൂട്ടായ്മ. ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഒത്തുകൂടാനുള്ള ഒരു ഇടമാണ് ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’. […]

ലോകത്ത് കൊറോണ മരണം ഒന്നരലക്ഷത്തിലേക്ക്; രോഗബാധിതര്‍ 21 ലക്ഷം കവിഞ്ഞു

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്താകെ 1,45,443 പേരാണ് ഇതുവരെ മഹാമാരിക്കിരയായത്. കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം യൂറോപ്പില്‍ 92,000 കടന്നു. അമേരിക്കയില്‍ 34,000 കവിഞ്ഞു. രോഗം ഏറ്റവുമധികം ജീവനപഹരിച്ച യൂറോപ്പില്‍ പത്തരലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ബ്രിട്ടനില്‍ 4617 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഭൂഖണ്ഡത്തില്‍ രോഗബാധിതരുടെ എണ്ണം ലക്ഷം കടന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലാണ് നേരത്തെ ലക്ഷം കടന്നത്. […]

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനായ മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവര്‍ കാല്‍ലക്ഷം കടന്നു. 27,549 പേരാണ് മരിച്ചത്. ലോകത്ത് ഇതുവരെ മരണം 1,33,331 ആയി. 20,50,454 ആണ് രോഗികള്‍. രോഗം ഭേദമായവര്‍– 5,07,782. അമേരിക്കയില്‍ രോഗികള്‍– 6,22,412. ന്യൂയോര്‍ക്കില്‍ മാത്രം മരണം 11,586 ആയി.