കൊച്ചിയില്‍ കനത്ത മഴ; റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു

കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിലാണ് അപകടം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. മണ്ണിടിയുമ്പോൾ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. മൂന്ന് കാറുകളാണ് താഴേക്ക് മറിഞ്ഞത്. കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അതേസമയം എറണാകുളം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് തുടരുന്നത്. കൊച്ചി നഗരത്തിലും ആലുവയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വെള്ളം കയറി.കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി,കമ്മട്ടിപാടം, […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) ആണ് മരിച്ചത്. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. ഈ മാസം 25 നാണ് കുട്ടിഹസന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.40നാണ് മരണം സംഭവിച്ചത്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും.

തിരുവനന്തപുരം കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്

തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂവാർ ഫയർ സ്റ്റേഷനിലെ 9 ജീവനക്കർക്കും സെക്രട്ടേറിയറ്റ് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ക്വാറൻ്റീനിൽ പോകണമെന്ന് റൂറൽ എസ്പി നിർദ്ദേശം നൽകി. മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിർദ്ദേശം.പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് […]

വയനാട്ടിൽ ആന്റിജൻ പരിശോധനയിൽ 42 പേർക്ക് കൂടെ കൊവിഡ്

വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേർക്കാണ് ഇവിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 95 പേരെ പരിശോധിച്ചതിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്. കടയിൽ വന്നുപോയവരെയെല്ലാം […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയാണ് മരിച്ചത്. 62 വയസായിരുന്നു. കാനാശ്ശേരിൽ സെബാസ്റ്റ്യന്റെ ഭാര്യയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ത്രേസ്യാമ്മ മരിച്ചത്. ഇവർക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും […]

ലോക്ക് ഡൗൺ : മന്ത്രി സഭ തീരുമാനം ഇങ്ങനെ

സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മന്ത്രി സഭായോഗം. രോഗ വ്യാപനം കൂടിയ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാർക്കറ്റുകളിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടാകുന്നത്. കർശന പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ മന്ത്രി സഭാ യോഗമാണ് ഇന്ന് നടന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും മറ്റ് മന്ത്രിമാർ ഓഫീസുകളിലും വീടുകളിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. നിലവിൽ സമ്പൂർണ […]

എം ശിവശങ്കറിനെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്യുന്നു. എൻഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും […]

സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയെ കസ്റ്റഡിയിൽ ആ‍വശ്യപെട്ട് പൊലീസ് എൻ ഐ എ കോടതിയിൽ അപേക്ഷ സമർപ്പിക്കും.കന്‍റോണ്‍മെന്‍റ് പൊലീസ് നാളെയാണ് അപേക്ഷ നൽകുന്നത്.വ്യാജ രേഖ നിർമ്മിച്ച് ജോലി സമ്പാതിച്ചതിന് കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് എം ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്‍റോണ്‍മെന്‍റ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചാണ് കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിൽ കണ്‍സൾട്ടന്‍റായി സ്വപ്ന ജോലി നേടിയതെന്ന്കാട്ടി എം ഡി […]

തൃശ്ശൂരും കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. മലപ്പുറം, കാസർഗോഡ്, തൃശൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 62 ആയി. മലപ്പുറം തിരൂരങ്ങാടിയിൽ 71കാരനായ അബ്ദുൽ ഖാദറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് കുമ്പളയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുൽ […]

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം. മലപ്പുറത്തും കാസർഗോഡും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം. മലപ്പുറത്തിന് പിന്നാലെ കാസർഗോഡും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 61 ആയി. മലപ്പുറം തിരൂരങ്ങാടിയിൽ 71കാരനായ അബ്ദുൽ ഖാദറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് കുമ്പളയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) […]