കാെറോണ: കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ

ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്. കേരളത്തില്‍ ഉച്ച ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് അറിയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്. നേരത്തെ കേരളത്തിലെ ജയിലുകളില്‍ നടത്തിയ ക്രമീകരണങ്ങളെ കോടതി പ്രശംസിച്ചിരുന്നു.

സംസ്ഥാനത്ത് താപനില ഉയരും; ഉഷ്ണതരംഗത്തിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ ചൂട് ഉയരുമെന്നും കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ സെല്‍ഷ്യസ് താപനില ഉയരാനാണ്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, തുശുര്‍, മലപ്പുറം ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന് രണ്ട് മുതല്‍ മൂന്നു ഡിഗ്രിവരെ താപനില ഉയരാം. കോഴിക്കോട് അന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 4. 5 ഡിഗ്രി സെല്‍ഷ്യസും അതിലധികവും […]

കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച്‌ ഭേദമാക്കാം:മോഹനന്‍ വൈദ്യര്‍; തടഞ്ഞുവച്ച്‌ പോലീസും ആരോഗ്യവകുപ്പും

തൃശൂര്‍: കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച്‌ ഭേദമാക്കാമെന്ന വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍. ഈ വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു തടഞ്ഞുവച്ചു. കൊവിഡ് 19 ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ രായിരത്ത് ഹെറിറ്റേജില്‍ നടക്കുന്ന റെയ്ഡിനിടെയാണ് മോഹനന്‍ വൈദ്യരെ പോലീസ് തടഞ്ഞത്. അതെസമയം മോഹന്‍ വൈദ്യര്‍ നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ […]