ബ്രി​ട്ടീ​ഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് ബാധ

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജോ​ണ്‍​സ​ന് ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. താ​ന്‍ സ്വ​യം ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ന്‍ ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യു.എ.ഇയിലെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുന്നു

ദുബൈ: ദുബൈ മെട്രോ ഉൾപ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഈ വാരാന്ത്യത്തിൽ നിർത്തിവെക്കുന്നു. ഇന്ന് രാത്രി എട്ടു മണി മുതൽ ഞായറാഴ്ച രാവിലെ ആറു മണിവരെയാണ് സേവനം നിർത്തിവെക്കുന്നതെന്ന് അഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവെച്ച് അണുമുക്തമാക്കുവാൻ ഈ സമയം പ്രയോജനപ്പെടുത്തും.രാജ്യമൊട്ടുക്കും ഗതാഗതം നിയന്ത്രിതമാക്കും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം ഈ സമയം പുറത്തിറങ്ങരുതെന്ന് […]

സ്‌പെയിനിൽ മരണം കുതിക്കുന്നു; ചൈനയെ മറികടന്നു

ഇറ്റലിക്കുപിന്നാലെ കോവിഡ് ബാധ പിടിമുറുക്കിയ സ്‌പെയിനിൽ മരണനിരക്ക് ചൈനയെയും മറികടന്ന് മുന്നേറുന്നു. ഇതുവരെ 3,647 പേരാണ് ഇവിടെ മരിച്ചത്. 3287 ആണ് ചൈനയിൽ മരിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയിൽ ആറുപേർ മരിച്ചപ്പോൾ സ്‌പെയിനിലത് 656 ആണ്. മരണസംഖ്യയിൽ മുന്നിലുള്ള ഇറ്റലിയിൽ ഇന്നലെ മാത്രം 683 പേർക്കും മൊത്തം 7503 പേർക്കും മഹാമാരിമൂലം ജീവൻ നഷ്ടമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയാണ് മുന്നിലെങ്കിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ […]

കൊവിഡ്; ലോകത്ത് മരണം പതിനാറായിരം കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ് കൊവിഡിനെ പേടിച്ച് വീടുകളിൽ കഴിയുന്നത്. ഫ്രാൻസ്, ഇറ്റലി, അർജന്റീന, ഇറാഖ്, റുവാണ്ട എന്നീ രാജ്യങ്ങളും യുഎസിലെ കാലിഫോർണിയയും പൂർണമായി അടച്ചു. കൊളംബിയയും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടലിന്റെ പാതയിലെത്തും. ന്യൂസിലൻഡിൽ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാൻ അനുമതി നൽകി. സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ കർഫ്യൂ […]

കോവിഡ് 19; ലോകം മുഴുവന്‍ രോഗം സ്ഥിരീകരിച്ചവര്‍ രണ്ടരലക്ഷമായി, മരണം പതിനായിരം കടന്നു

കോഴിക്കോട്: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇത് വരെ രോഗം സ്ഥിരീകരിച്ചത് രണ്ടരലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ കോവിഡ് 19- ന്റെ ഉറവിടമായ ചൈനയിലുണ്ടായതിനേക്കാള്‍ മരണമാണ് ഇറ്റലിയിലുണ്ടായിരിക്കുന്നത്. കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലേതിനേക്കാള്‍ രൂക്ഷമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇറ്റലിയുടെ സ്ഥിതി. 3405 മരണങ്ങളാണ് ഇറ്റലിയില്‍ ഉണ്ടായത്. ചൈനയില്‍ ഇതുവരെ ഉണ്ടായത് 3245 മരണങ്ങളും. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പതിനായിരം കടന്നു. ഇറാനിലാണ് ഇറ്റലി […]

പ്രവേശനവിലക്ക്​: നൂറിലധികം മലയാളി യാത്രക്കാര്‍ മസ്​കത്ത്​ വിമാനത്താവളത്തില്‍ കുടുങ്ങി

മസ്​കത്ത്​: കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത്​ നിന്നുമുള്ള എയര്‍ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങളില്‍ എത്തിയവര്‍ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. ഒമാനികള്‍ അല്ലാത്തവര്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്തിയുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ തുടര്‍ന്നാണ്​ ഇവര്‍ക്ക്​ ഒമാനിലേക്ക്​ പ്രവേശനം അനുവദിക്കാത്തത്​. തിരുവനന്തപുരത്ത്​ നിന്നുള്ള വിമാനം രാവിലെ പത്ത്​ മണിക്കും കൊച്ചിയില്‍ നിന്നുള്ള വിമാനം 11 മണിക്കുമാണ്​ മസ്​കത്തില്‍ ലാന്‍ഡ്​ ചെയ്​തത്​. വിമാനകമ്ബനി അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്​. ഉച്ചക്ക്​ രണ്ട്​ മണിയായിട്ടും സ്​ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക്​ […]