വാഷിങ്‌ടൺ: ഏറ്റവും കൂടുതൽ പേർക്ക്‌ കോവിഡ്‌ ബാധിച്ച അമേരിക്ക മരണത്തിലും മുന്നിൽ. 24 മണിക്കൂറിൽ രണ്ടായിരത്തിലേറെപ്പേർ മരിച്ചു. മരണസംഖ്യ 20,011 ആയി. രോഗം ബാധിച്ചവർ 5,10,000 കടന്നു. ഇതുവരെ ഇറ്റലിയിൽ 19,468 പേരാണ്‌ മരിച്ചത്‌.

ശനിയാഴ്‌ച 619 മരണം. 1,48,577 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. തുടർച്ചയായി മരണം ഉയർന്ന സ്‌പെയിനിൽ 18 ദിവസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ്‌ ശനിയാഴ്‌ച. 510 പേർ മരിച്ചു. ആകെ മരണം 16,353. രോഗം ബാധിച്ചത്‌ 1,61,852 പേർക്ക്‌. 193 രാജ്യങ്ങളിലായി 1,07,728 പേർ മരിച്ചു. 17,27,602 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 3,91,639 പേർക്ക്‌ രോഗം ഭേദമായി.

ഒരു ദിവസം ഏറ്റവും കൂടുതൽ പേർ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്ന രാജ്യമായി അമേരിക്ക. ഇറ്റലിയെ മറികടന്ന്‌ ലോകത്ത്‌ ഏറ്റവും കൂടുതൽ പേർ കോവിഡ്‌ ബാധിച്ച മരിച്ച രാജ്യവുമായി അമേരിക്ക. രോഗ ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു.24 മണിക്കൂറിനുള്ളിൽ 2018 പേരാണ്‌ അമേരിക്കയിൽ മരിച്ചത്‌. കോവിഡ്‌ ബാധിച്ച്‌ രണ്ടായിരത്തിൽപ്പരം ആളുകൾ ഒരു ദിവസം മരിക്കുന്നത്‌ ആദ്യമാണ്‌.

അമേരിക്കയിൽ 20,011 പേരാണ്‌ മരിച്ചത്‌. രോഗികളുടെ എണ്ണം 5,21,714 കടന്നു. മരണം രണ്ടായിരം മറികടന്ന ദിവസംതന്നെ മുപ്പത്തയ്യായിരത്തിലധികം പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം, മുമ്പ്‌ വിചാരിച്ചതിലും കുറഞ്ഞ തോത്‌ മരണമാണ്‌ ഉണ്ടാകുകയെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അവകാശപ്പെട്ടു. ഒരു ലക്ഷത്തോളം പേർ അമേരിക്കയിൽ മരിക്കുമെന്നാണ്‌ നേരത്തെ പ്രവചിച്ചിരുന്നതെന്നും കടുത്ത തന്ത്രങ്ങളിലൂടെയാണ്‌ മരണം കുറയ്‌ക്കാൻ കഴിയുന്നതെന്നും ട്രംപ്‌ പറഞ്ഞു.ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,09,424 ആയി ഉയർന്നു. 193 രാജ്യങ്ങളിലും മറ്റ്‌ ടെറിട്ടറികളിലുമായി 210 ഭരണമേഖലയിലായി 17,27,602 പേർക്കാണ്‌ രോഗം ബാധിച്ചത്‌. 3,97,053 പേർക്ക്‌ രോഗം ഭേദമായിട്ടുണ്ട്‌.

ഇറ്റലിയിൽ 19,468 പേരാണ്‌ മരിച്ചത്‌. 1,47,577 പേർക്ക്‌ അസുഖം ബാധിച്ചിട്ടുണ്ട്‌. സ്‌പെയിനിൽ 16,353 പേരും ഫ്രാൻസിൽ 13,832 പേരും ബ്രിട്ടനിൽ 9,875 പേരും ജർമനിയിൽ 2736 പേരുമാണ്‌ മരിച്ചത്‌.മുൻ ദിവസങ്ങളെ അപേക്ഷിച്ച്‌ സ്‌പെയിനിൽ മരണത്തിൽ നേരിയ കുറവുണ്ട്‌. കഴിഞ്ഞ ദിവസം ഇവിടെ 510 പേരാണ്‌ മരിച്ചത്‌. മാർച്ച്‌ 23 മുതൽ ഉയർന്ന മരണനിരക്കിൽ കുറവാണിത്‌. 1,61,852 പേർക്ക്‌ രോഗം ബാധിച്ചു.

ചൈനയിൽ 46 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 42 പേരും വിദേശത്തുനിന്ന്‌ വന്നവരാണ്‌. മൂന്നുപേർകൂടി മരിച്ചതോടെ കോവിഡിനിരയായവരുടെ എണ്ണം 3339 ആയി. ചൈനയിലെ ആകെ രോഗികളുടെ എണ്ണം 81953 ആയി.മരണനിരക്ക്‌ കുറഞ്ഞതോടെ ഇറാൻ ലോക്ക്‌ഡൗൺ ഇളവുവരുത്തി. ശനിയാഴ്‌ചമുതൽ സർക്കാർ ഓഫീസുകൾ പ്രവത്തനം തുടങ്ങി. കച്ചവടസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണത്തിലും ഇളവുവരുത്തി. മധ്യപൗരസ്‌ത്യദേശത്ത്‌ ഏറ്റവും മരണമുള്ള ഇറാനിൽ 4357 പേരുടെ ജീവനാണ്‌ കോവിഡെടുത്തത്‌. 70,029 പേർക്ക്‌ രോഗം ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *