മുംബൈ: മുംബൈയില് മൂന്ന് മലയാളി നഴ്സുമാര്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുണെയില് ഒരു മലയാളി നഴ്സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവര് പുണെയില് റൂബി ഹാള് ആശുപത്രിയിലാണ് ജോലിചെയ്യുന്നത്.

ഡല്‍ഹിയില്‍ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അമ്ബതിനോട് അടുത്തു എല്‍എന്‍ജെപിയിലെ അസി. നേഴ്സിംഗ് സൂപ്രണ്ടിനും, ഡല്‍ഹി കാന്‍സര്‍ സെന്ററിലെ ലാബ് ജീവനക്കാരും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി സാകേത് മാക്സ് ആശുപത്രിയിലെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടര്‍ക്കും രണ്ട് നേഴ്സുമാര്‍ക്കും രണ്ട് ജനറല്‍ ഡ്യൂട്ടിക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 150 പേരെ നേരത്തെ നീരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

തമിഴ്നാട്ടിലെ ചെന്നൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു മലയാളി ഉള്‍പ്പെടെ നാല് നഴ്സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം പത്ത് ആയി.

മഹരാഷ്ട്രയില്‍ നിലവില് നൂറിലധികം ആരോഗ്യപ്രവര്ത്തകര്ക്ക് കൊറോണ സ്ഥിരീകരിച്ചത്. 60 നഴ്സുമാരും പത്തു ഡോക്ടര്മാരും ഇതില് ഉള്പ്പെടുന്നു. ബാക്കിയുള്ളവര് കാര്ഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയില് പണിയെടുക്കുന്നവരുമാണ്. കൊറോണ ബാധിച്ച നഴ്സുമാരില് അമ്ബതോളം പേര് കേരളത്തില്നിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവര്ത്തകര്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ആശുപത്രികളില് ആവശ്യത്തിന് സുരക്ഷാ സംവിധാനമില്ലാത്തതാണ് കോവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാര് പറയുന്നു. പിപിഇ കിറ്റുകള് കോവിഡ് വാര്ഡുകളില് പ്രവര്ത്തിച്ചിരുന്നവര്ക്കു മാത്രമാണ് നല്കിയിരുന്നത്.

മഹാരാഷ്ട്രയില് ഞായറാഴ്ച മാത്രം 221 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *